പ്രളയക്കെടുതി: ധനസഹായത്തിന്  പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന് റവന്യു മന്ത്രി

പ്രളയ ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ല.
പ്രളയക്കെടുതി: ധനസഹായത്തിന്  പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ല. അതാത് പ്രദേശത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിത ബാധിതരെ കണ്ടെത്തി അവര്‍ക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.ഇത് പൂര്‍ത്തിയായി വരികയാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. 


ചിലയിടങ്ങളില്‍ ഫോട്ടോ പതിപ്പിച്ചതും അല്ലാത്തതുമായ അപേക്ഷാ ഫോമുകളുടെ പേരില്‍ ജനങ്ങളില്‍ നിന്നും ചിലര്‍ പണം വാങ്ങി അപേക്ഷകള്‍ സ്വീകരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അപേക്ഷാ ഫോറം നിഷ്‌കര്‍ഷിച്ചിട്ടുമില്ല.പ്രത്യേക അപേക്ഷ കൂടാതെ തന്നെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും സര്‍ക്കാരില്‍ നിന്നും അടിയന്തിര ധനസഹായം ലഭ്യമാക്കും.കാലവര്‍ഷക്കെടുതിമൂലം വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരം ശേഖരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്- റവന്യു മന്ത്രി  അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com