മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങ്: പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

മലപ്പുറം തിരൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ റാഗിംഗിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു
മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങ്: പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

തിരൂര്‍: മലപ്പുറം തിരൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ റാഗിംഗിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഏഴൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

റാഗിംഗിന് ഇരയായ വിദ്യാര്‍ത്ഥിയുടെ വസ്ത്രധാരണം, മുടി ചീകല്‍, പള്ളിയില്‍ പോകല്‍ എന്നിവയുമായി ബന്ധപ്പെട്ടു കുറച്ചു ദിവസങ്ങളായി സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com