സദാചാര പൊലീസ് വീണ്ടും, ആള്‍ക്കൂട്ടം യുവാവിനെ കെട്ടിയിട്ടു, വാട്‌സ് ആപ്പ് വഴി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; മനംനൊന്ത് ആത്മഹത്യ

മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം ആക്രമിച്ചതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍
സദാചാര പൊലീസ് വീണ്ടും, ആള്‍ക്കൂട്ടം യുവാവിനെ കെട്ടിയിട്ടു, വാട്‌സ് ആപ്പ് വഴി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; മനംനൊന്ത് ആത്മഹത്യ

മലപ്പുറം: മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം ആക്രമിച്ചതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. രാത്രിയില്‍ സംശകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ട് ആക്രമിച്ചിരുന്നു. തന്നെ അപമാനിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ 27നാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ച ആള്‍ക്കൂട്ട ആക്രമണം നടന്നത്. മമ്മാലിപ്പടിയെന്ന സ്ഥലത്ത് രാത്രി സാജിദിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പണിക്കര്‍ പടി സ്വദേശിയാണ് സാജിത്.

യുവാവ് ലഹരിക്കടിമയാണെന്നും പ്രചരണം നടത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ. നാട്ടുകാരുടെ മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. അതേസമയം യുവാവിനെ മര്‍ദ്ദിച്ചവവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com