ഒരേ ബഞ്ചിലിരുന്ന് മത്സരിച്ച് പഠിക്കുകയാണ് അമ്മയും മകളും നാത്തൂനും; കണ്ട് പഠിക്കെന്ന് സഹപാഠികള്‍

ഒരേ ബഞ്ചിലിരുന്ന് മത്സരിച്ച് പഠിക്കുകയാണ് അമ്മയും മകളും നാത്തൂനും, കണ്ട് പഠിക്കെന്ന് സഹപാഠികള്‍
ഒരേ ബഞ്ചിലിരുന്ന് മത്സരിച്ച് പഠിക്കുകയാണ് അമ്മയും മകളും നാത്തൂനും; കണ്ട് പഠിക്കെന്ന് സഹപാഠികള്‍

പാലാ: ഒരേ ബെഞ്ചിലിരുന്ന് അമ്മയും മകളും നാത്തൂനും മത്സരിച്ചു പഠിക്കുകയാണ്. സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂണിയന്റെ പാലായിലെ സഹകരണ പരിശീലന കോളേജിലാണ് സഹവിദ്യാര്‍ഥികളില്‍ കൗതുക കാഴ്ചയൊരുക്കി കുടുംബാംഗങ്ങളുടെ മത്സരിച്ചുള്ള പഠനം. പെരുമ്പാവൂര്‍ പാറപ്പുറത്ത് സ്മിത, മകള്‍ ശ്രുതി, ശുതിയുടെ സഹോദരന്റെ ഭാര്യ നിജ എന്നിവരാണ് പഠന രംഗത്ത് സ്ത്രീ പെരുമ ഉണര്‍ത്തുന്നത്. 

ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ വിഷയത്തില്‍ അന്‍പതോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്ലാസ് മുറിയില്‍ പഠനം ആരംഭിച്ചപ്പോഴേ സഹപാഠികളില്‍ കൗതുകമുണര്‍ത്തുകയാണ് ഈ വീട്ടുകാര്‍. പ്രീഡിഗ്രി വരെ പഠിച്ച സ്മിത വിവാഹശേഷം വര്‍ഷങ്ങള്‍  കഴിഞ്ഞപ്പോഴാണ് തുടര്‍പഠനത്തെ കുറിച്ച് മനസില്‍ ചിന്ത ഉണര്‍ന്നത്. കര്‍ഷക തൊഴിലാളിയായ ഭര്‍ത്താവ് രവിയുടെ പ്രോത്സാഹനംകൂടിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല ജെഡിസി പഠനത്തിന് അമ്മയും ഇറങ്ങി. 

മകള്‍ ശ്രുതിക്ക് പറവൂരിലാണ് പഠനകേന്ദ്രം അനുവദിച്ചത്. സ്മിതക്കും മകന്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ സ്മിതേഷിന്റെ ഭാര്യ നിജക്കും പാലായിലും. മൂവര്‍ക്കും ഒരുമിച്ച് പഠിക്കാനുള്ള ആഗ്രഹം ഉദിച്ചതോടെ ശ്രുതിയും പാലായിലേക്ക് മാറ്റം വാങ്ങി. സ്മിതേഷും 2010 ബാച്ചില്‍ പാലാ സഹകരണ കോളേജിലായിരുന്നു പഠനം. കോളേജില്‍ പോകാനുള്ള എളുപ്പത്തിന് സ്മിതിയുടെ പിറവത്തെ കുടുംബവീട്ടില്‍ താമസിച്ചാണ് അമ്മയും മകളും നാത്തൂനും ഒരുമിച്ച് പഠനത്തിന് ഇറങ്ങുന്നത്. ആദ്യം അധ്യാപകര്‍ക്കും സഹവിദ്യാര്‍ഥികള്‍ക്കും മൂവരും കൗതുക കാ്ചയായിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാവരുമായി സൗഹൃദത്തിലാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com