ബിഷപ്പിന്റെ  അറസ്റ്റിന് തടയിടാന്‍ പൊലീസ് ഉന്നതര്‍; അറസ്റ്റില്‍ ഉറച്ച് അന്വേഷണ സംഘം

അന്വേഷണസംഘത്തിനുമേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണ്
ബിഷപ്പിന്റെ  അറസ്റ്റിന് തടയിടാന്‍ പൊലീസ് ഉന്നതര്‍; അറസ്റ്റില്‍ ഉറച്ച് അന്വേഷണ സംഘം

ന്യാസ്ത്രിയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ ശക്തമായ തെളിവുണ്ടായിട്ടും അറസ്റ്റിന് വിലങ്ങിട്ട് പൊലീസിലെ ഉന്നതര്‍. ബിഷപ്പിന്റെ മൊഴി കളവാണെന്ന് കണ്ടെത്തിയതോടെ ഉടന്‍ അറസ്റ്റുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന അറസ്റ്റ് വൈകുകയാണ്. അന്വേഷണസംഘത്തിനുമേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണ്. 

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ട്. എന്നാല്‍ അറസ്റ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം. അറസ്റ്റിനായി ജലന്ധറില്‍ പോകാനും ഇവര്‍ ആലോചിക്കുന്നുണ്ട്. പൊലീസിലെ ഉന്നതരില്‍ നിന്ന് മാത്രമല്ല ഭരണ മുന്നണിയില്‍ നിന്നും അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ശക്തമാവുകയാണ്.


ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റിന് അനുമതി നല്‍കിയില്ലെങ്കില്‍ അന്വേണ ചുമതല ഒഴിയാനാണ് അവര്‍ ആലോചിക്കുന്നത്. അന്തിമറിപ്പോര്‍ട്ട് പത്തിന് സമര്‍പ്പിക്കും. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ നടപടിയ്ക്ക് വിലങ്ങു തടിയാവുകയാണ് ഉന്നതര്‍.

ബി​ഷ​പ്പി​ന്റെ അ​റ​സ്​​റ്റ്​ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​റി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബി​ൽ എ​ത്തി ബി​ഷ​പ്പി​നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഏ​റെ പ്ര​തി​സ​ന്ധി​ക​ളു​ണ്ടെ​ന്നും ഇ​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബി​ൽ​നി​ന്ന്​ ബി​ഷ​പ്പി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ കൊ​ണ്ടു​വ​രു​ന്ന​തി​നോ​ട്​ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്​ താ​ൽ​പ​ര്യ​മി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ബി​ഷ​പ്പിനെ കൊ​ണ്ടു​വ​രു​ന്ന​ത്​ രാ​ഷ്​​ട്രീ​യ​മാ​യി ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ൽ  സ​ർ​ക്കാ​ർ ത​ല​ങ്ങ​ളി​ലു​മു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com