മോദിയെ പറ്റി ഞാനങ്ങനെ പറഞ്ഞിട്ടില്ല; എന്നെ രാജ്യദ്രോഹിയാക്കുന്നത് ആര്‍ക്ക് വേണ്ടി: ഹനാന്‍

സൈബര്‍ പൊലീസിനും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കുമെന്ന് ഹനാന്‍
മോദിയെ പറ്റി ഞാനങ്ങനെ പറഞ്ഞിട്ടില്ല; എന്നെ രാജ്യദ്രോഹിയാക്കുന്നത് ആര്‍ക്ക് വേണ്ടി: ഹനാന്‍

കൊച്ചി:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച് പ്രചാരണം നടക്കുന്നതില്‍ തനിക്ക് പങ്കില്ലെന്ന് ഹനാന്‍. എന്റെ പേരില്‍ ഒട്ടേറെ വ്യാജപേജുകള്‍ ഇപ്പോഴും സജീവമാണ്. അത്തരത്തിലൊരു പേജിലാണ് നരേന്ദ്രമോദി അപമാനിച്ച് ചില പോസ്റ്റുകള്‍ വന്നതെന്നാണ് ഹനാന്‍ പറയുന്നത്. നരേന്ദ്രമോദിക്ക് എന്തുപണിയാണ് കൊടുക്കുക എന്ന തരത്തിലാണ് ചില പോസ്റ്റുകള്‍ പ്രചരിച്ചത്.

ആദ്യം നിങ്ങളെന്നെ പുകഴ്ത്തി, പിന്നെ നിങ്ങളെന്നെ കള്ളിയാക്കി, ദേ ഇപ്പോ നിങ്ങള്‍ എന്നെ രാജ്യദ്രോഹിയാക്കുകയാണോ? ഇങ്ങനെ പിന്നാലെ നടന്ന് ദ്രോഹിക്കാന്‍ മാത്രം എന്തുതെറ്റാണ് ഞാന്‍ ചെയ്തത്?' ഹനാന്‍ ചോദിക്കുന്നു 

താന്‍ ഫെയ്‌സ്ബുക്കില്‍ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്റെ ചിത്രമാണ് മുഖചിത്രമായി നല്‍കിയിരിക്കുന്നത്. ഇതുവരെ രാഷ്ട്രീയപരമായി പോസ്റ്റുകളോ വാക്കുകളോ ഞാനെങ്ങും പറഞ്ഞിട്ടില്ലെന്നും ഹനാന്‍ പറഞ്ഞു. സംഘപരിവാര്‍ സ്വാധീനമുള്ള ഫെയ്‌സ്ബുക്ക് പേജുകളില്‍ വലിയ അപവാദ പ്രചാരണമാണ് ഹനാനെതിരെ നടക്കുന്നത്. 'ഈ വിഷവിത്തിനെയാണോ കേരളം സ്‌നേഹിച്ചത്' എന്ന അടിക്കുറിപ്പോടെ ചില പോസ്റ്റുകള്‍ വന്‍തോതില്‍ സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബര്‍ പൊലീസിനും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കുമെന്ന് ഹനാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com