10,000 രൂപ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് വീണാ ജോര്‍ജ്ജ് എംഎല്‍എ

10,000 രൂപ ദുരിതാശ്വാസം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് വീണാ ജോര്‍ജ്ജ് എംഎല്‍എ
10,000 രൂപ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് വീണാ ജോര്‍ജ്ജ് എംഎല്‍എ

റാന്നി: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി പത്തനംതിട്ട എംഎല്‍എ വീണാ ജോര്‍ജ്ജ്. പതിനായിരം രൂപ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ വീഴ്ച പറ്റി. വിവരശേഖരണം നടത്തുന്ന കാര്യത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായെന്നും പത്തനംതിട്ടയിലെ ഭൂരിഭാഗം പേര്‍ക്കും സഹായധനം ലഭിച്ചില്ലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

സര്‍ക്കാര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായിട്ട് 15 ദിവസം കഴിഞ്ഞു. റവന്യു വകുപ്പും തദ്ദേശവകുപ്പും സംയുക്തമായി ലിസ്റ്റ് പരിശോധിച്ച് പ്രസിദ്ധീകരിക്കേണ്ട് അവസാന ദിവസം ഇന്നായിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് റവന്യൂവകുപ്പിനെതിരെ എംഎല്‍എയുടെ രൂക്ഷവിമര്‍ശനം

സര്‍ക്കാര്‍ അനുവദിച്ച് ജില്ലയ്ക്ക് നല്‍കിയ തുക അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ കഴിയുന്നില്ല എന്നത് എത്ര നിരാശാജനകമാണ്. ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന്റെ വേഗത്തെ പിന്നോട്ടടിക്കുന്ന അനാസ്ഥ അംഗീകരിക്കാന്‍ കഴിയ്യില്ലെന്നും ഈയാഴ്ച തന്നെ പതിനായിരം രൂപ ധനസഹായം എത്തിക്കാന്‍ കഴിയണമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com