കാലവര്‍ഷക്കെടുതി; തെറ്റായ റിപ്പോര്‍ട്ടെഴുതിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തെറ്റായ റിപ്പോര്‍ട്ടെഴുതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദ്ദേശിച്ചു
കാലവര്‍ഷക്കെടുതി; തെറ്റായ റിപ്പോര്‍ട്ടെഴുതിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: മലപ്പുറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് തെറ്റായ റിപ്പോര്‍ട്ടെഴുതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദ്ദേശിച്ചു. കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേട് സംഭവിച്ചതായും, സംരക്ഷണ ഭിത്തി കെട്ടേണ്ടതാണെന്നുമുള്ള തരത്തിലായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്. 

അസി. എന്‍ജിനീയര്‍ കെ.ടി അലി ഫൈസല്‍, ദിവസവേതന അടിസ്ഥാനത്തില്‍ ഒവര്‍സിയറായി ജോലി നോക്കുന്ന എ സതീഷ് എന്നിവര്‍ക്കെതിരേയാണ് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്. അലി ഫൈസലിനെ  അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനും, സതീഷിനെ പുറത്താക്കാനുമാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. ഇരുവരും അപേക്ഷകരെ നിയമവിരുദ്ധമായി സഹായിക്കുവാന്‍ കൂട്ടുനിന്നതായുള്ള ചീഫ് എന്‍ജിനീയറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com