രണ്ടാം ശനിയാഴ്ച ഒഴികെയുളള എല്ലാ ശനിയാഴ്ചകളും സ്കൂളുകൾക്ക് പ്രവൃത്തിദിനം 

 ഇനി മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും  ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ അറിയിച്ചു
രണ്ടാം ശനിയാഴ്ച ഒഴികെയുളള എല്ലാ ശനിയാഴ്ചകളും സ്കൂളുകൾക്ക് പ്രവൃത്തിദിനം 

തിരുവനന്തപുരം:  ഇനി മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും  ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ അറിയിച്ചു. രണ്ടാം ശനിയാഴ്ചകൾ പഴയതു പോലെ അവധിയായിരിക്കും. 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കു നിരവധി അദ്ധ്യയനദിനങ്ങൾ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചത്. ഉദാഹരണമെന്ന നിലയിൽ വരുന്ന സെപ്റ്റംബർ 15 ,22 തീയതികൾ പ്രവൃത്തിദിനമായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com