വിവാഹമോചന കേസ് നിലനില്‍ക്കെ യുവതി ഭര്‍തൃ വീട്ടില്‍, പിന്നെ കൂട്ടത്തല്ല്‌

വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍തൃമാതാവിനെ ഉള്‍പ്പെടെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് യുവതിക്കെതിരേയും പൊലീസ് കേസ് എടുത്തു
വിവാഹമോചന കേസ് നിലനില്‍ക്കെ യുവതി ഭര്‍തൃ വീട്ടില്‍, പിന്നെ കൂട്ടത്തല്ല്‌

ചവറ: ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചെന്ന് പറഞ്ഞ് ഭര്‍തൃ വീട്ടിലെത്തിയതായിരുന്നു വടക്കാഞ്ചേരി സ്വദേശിനിയായ യുവതി. വിവാഹ മോചന കേസ് നിലവിലിരിക്കെയായിരുന്നു യുവതിയുടെ വരവ്. ഒടുവില്‍ അടിയും പിടിയുമായി പൊലീസ് സ്റ്റേഷനിലേക്ക്. 

ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരേയും, വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍തൃമാതാവിനെ ഉള്‍പ്പെടെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് യുവതിക്കെതിരേയും പൊലീസ് കേസ് എടുത്തു. 

എട്ട് വര്‍ഷം മുന്‍പായിരുന്നു ചവറ വട്ടത്തറ സ്വദേശിയായ യുവാവും വടക്കാഞ്ചേരി സ്വദേശിയായ യുവതിയും പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചത്. ഇവര്‍ക്കൊരു കുട്ടിയുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം കാലം കഴിയുന്നതിന് മുന്‍പേ ഇവര്‍ വേര്‍ പിരിഞ്ഞ് കഴിയുകയായിരുന്നു. 

ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്കെത്തുന്നത്. ഇതോടെ പ്രശ്‌ന പരിഹാരത്തിനായി ഇരുകൂട്ടരും പൊലീസ് സ്റ്റേഷനില്‍ എത്തി. അതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com