അത് പാര്‍ട്ടിക്കാര്യം, പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കൂ; പി കെ ശശി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് ഇ പി ജയരാജന്‍

പാര്‍ട്ടി സെക്രട്ടറിയാണ് പാര്‍ട്ടിയിലെ വിഷയങ്ങള്‍ സംസാരിക്കേണ്ടത്. അദ്ദേഹത്തോട് പോയി ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ മുന്നില്‍ ആ വിഷയം ഇതുവരേക്കും എത്തിയിട്ടില്ലെന്നും
അത് പാര്‍ട്ടിക്കാര്യം, പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കൂ; പി കെ ശശി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം:  ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. അത് പാര്‍ട്ടിക്കാര്യമാണ്. അതിനാല്‍ അഭിപ്രായം പറയുന്നില്ല. പാര്‍ട്ടി സെക്രട്ടറിയാണ് പാര്‍ട്ടിയിലെ വിഷയങ്ങള്‍ സംസാരിക്കേണ്ടത്. അദ്ദേഹത്തോട് പോയി ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ മുന്നില്‍ ആ വിഷയം ഇതുവരേക്കും എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ആഘോഷ പരിപാടികള്‍ ഒഴിവാക്കിയ തീരുമാനത്തില്‍ മാറ്റമില്ലെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഈ സമയത്ത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രേസ്മാര്‍ക്കിന്റെ കാര്യം ആലോചിച്ച് തീരുമാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com