എലിപ്പനി പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം; പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി

എലിപ്പനി പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം; പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി

ദൈനംദിന വിലയിരുത്തലുകളും നിരീക്ഷണവും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. 

 തിരുവനന്തപുരം:  സംസ്ഥാനത്ത് എലിപ്പനി പടരാന്‍ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈനംദിന വിലയിരുത്തലുകളും നിരീക്ഷണവും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. . പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

 ബോധവത്കരണ പരിപാടികള്‍ ശക്തമാക്കാനും മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ഏകോപിപ്പിക്കാനും ചുമതല നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com