കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശഫണ്ട് വേണ്ട; മന്ത്രിമാര്‍ വിദേശത്തുപോകുന്ന കാര്യത്തില്‍ നിയമം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

മന്ത്രിമാര്‍ സംഭാവന വാങ്ങാന്‍ പോകുന്ന രാജ്യങ്ങളിലെ നിയമം പരിശോധിച്ച ശേഷം മാത്രമായിരിക്കും  ഇത്തരം യാത്രകള്‍ക്ക് അനുമതി നല്‍കുകയുള്ളുവെന്നും വിദേശകാര്യമന്ത്രാലയം
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശഫണ്ട് വേണ്ട; മന്ത്രിമാര്‍ വിദേശത്തുപോകുന്ന കാര്യത്തില്‍ നിയമം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മന്ത്രിമാര്‍ സംഭാവന വാങ്ങാന്‍ പോകുന്ന രാജ്യങ്ങളിലെ നിയമം പരിശോധിച്ച ശേഷം മാത്രമായിരിക്കും  ഇത്തരം യാത്രകള്‍ക്ക് അനുമതി നല്‍കുകയുള്ളുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ഇതര ഫണ്ടിന് തടസ്സവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി

നേരത്തെ കേരളത്തിന് ദുരിതാശ്വാസ സഹായവുമായി വിദേശത്തുനിന്നും നിരവധി സഹായങ്ങള്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യക്ക് തന്നെ തന്നെ ഇതിനുള്ള വിഭവങ്ങള്‍ കണ്ടെത്താനുള്ള ശേഷിയുണ്ടെന്നായിരുന്നു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയത്. വിദേശസഹായത്തിന് നന്ദിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു

തുടര്‍ന്ന് ദുരിതാശ്വാസ ഫണ്ടിലേക്കല്ല കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശസഹായം വേണ്ടിവരുമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. അക്കാര്യം പരിശോധിക്കുമെന്ന്  കേരളസന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉറപ്പുനല്‍കുയിരുന്നു. എന്നാല്‍ വിദേശഫണ്ട് സ്വീകരിക്കുന്ന കാര്യത്തില്‍ പുനരാലോചന ഉണ്ടാകില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്


കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഫണ്ട് സ്വീകരിക്കുന്നതിനായി മന്ത്രിമാര്‍ വിദേശത്തേക്ക് പോകുമെന്ന കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം എടുത്തിരുന്നു. ഇതിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമെ വിദേശത്തേക്ക് പോകാന്‍ കഴിയുകയുള്ളു. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഫൗണ്ടേഷനുകള്‍, സന്നദ്ധസംഘടനകള്‍ വഴിയോ സംഭാവന സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com