മീശ നോവല്‍ നിരോധിക്കേണ്ട;ഏതെങ്കിലും ഒരു ഭാഗമെടുത്തല്ല നോവല്‍ വിലയിരുത്തേണ്ടതെന്ന് സുപ്രീം കോടതി

മീശ നോവല്‍ നിരോധിക്കേണ്ട;ഏതെങ്കിലും ഒരു ഭാഗമെടുത്തല്ല നോവല്‍ വിലയിരുത്തേണ്ടതെന്ന് സുപ്രീം കോടതി

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല, സൃഷ്ടിയുടെ ഏതെങ്കിലും ഒരു ഭാഗത്തെ എടുത്തല്ല അതിനെ വിലയിരുത്തേണ്ടത്


ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്ന് സുപ്രിം കോടതി. വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്  ചീഫ് ജസ്റ്റിസ് കോടതിയുടെ വിധി. 

നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. അത് ഉറപ്പിച്ചാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല, സൃഷ്ടിയുടെ ഏതെങ്കിലും ഒരു ഭാഗത്തെ എടുത്തല്ല അതിനെ വിലയിരുത്തേണ്ടത്.  പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവലിലെ ഒരധ്യായത്തില്‍ ഹിന്ദുസ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികള്‍ എസ് ഹരീഷിനെതിരെ രംഗത്തെത്തിയത്. ഹരീഷിനും കുടുംബത്തിനും നേരെ വ്യാപക വധഭീഷണികള്‍ ഇവര്‍ മുഴക്കിയിരുന്നു. ഭീഷണികള്‍ക്ക് പിന്നാലെ ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com