ആ കാര്‍ കുതിക്കുന്നത് കേരളത്തിന് വേണ്ടി, നമ്മുടെ കഥ പറഞ്ഞ് മസ്‌കറ്റില്‍ ഒരു കാര്‍ ഓടുന്നുണ്ട്‌

പതിനാല് ദിവസം കൊണ്ടാണ് അനുമതി നേടിയെടുക്കാനായത്. എന്നാല്‍ വണ്ടി ഓടി തുടങ്ങിയതോടെ എല്ലാവരില്‍ നിന്നും നല്ല സഹകരണം ലഭിച്ചതായും ഹബീബ്
ആ കാര്‍ കുതിക്കുന്നത് കേരളത്തിന് വേണ്ടി, നമ്മുടെ കഥ പറഞ്ഞ് മസ്‌കറ്റില്‍ ഒരു കാര്‍ ഓടുന്നുണ്ട്‌

കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്ത് ഒപ്പം നില്‍ക്കുന്ന പല മുഖങ്ങളാണ് പ്രളയ കെടുതിക്ക് ശേഷമുള്ള ഏറ്റവും നല്ല കാഴ്ച. അത്തരം വാര്‍ത്തകളിലേക്ക് ഒന്നു കൂടി എത്തുന്നു. അങ്ങ് മസ്‌കറ്റില്‍ നിന്നും. 

പുതു കേരളം സൃഷ്ടിക്കാന്‍ വേണ്ടി തന്നാല്‍ കഴിയുന്ന ധനസഹായം നല്‍കാനായി മസ്‌കറ്റില്‍ ഒരു കാര്‍ ഓടുകയാണ്. കേരളത്തിന് മുന്നിലേക്കെത്തിയ ദുരന്തം, ആ ദുരന്തത്തിന് കേരളം നല്‍കിയ മറുപടി എങ്ങിനെ എന്നെല്ലാം പറയുന്ന സ്റ്റിക്കര്‍ പതിപ്പിച്ച് ധന സമാഹരണത്തിനായി ഒാടുകയാണ് തയ്യില്‍ ഹബീബ് എന്ന യുവാവ്. 

ഹബീബിന്റെ സ്വന്തം വണ്ടിയാണ് ഇത്. ഇങ്ങനെ യാത്ര ചെയ്യാനുള്ള അനുമതിക്ക് വേണ്ടി ഒരുപാട് വലഞ്ഞതായും ഹബീബ് പറയുന്നു. പതിനാല് ദിവസം കൊണ്ടാണ് അനുമതി നേടിയെടുക്കാനായത്. എന്നാല്‍ വണ്ടി ഓടി തുടങ്ങിയതോടെ എല്ലാവരില്‍ നിന്നും നല്ല സഹകരണം ലഭിച്ചതായും ഹബീബ് പറയുന്നു. 

വാഹനം തടഞ്ഞ ട്രാഫിക് പൊലീസുകാര്‍ വരെ കേരളത്തിന് വേണ്ടി സഹായിക്കാന്‍ തയ്യാറായി. കേരളത്തില്‍ മത്സ്യത്തൊഴിലാളികളായിരുന്നു യഥാര്‍ഥ ഹീറോകളെന്നും, നാടിന്റെ അതിജീവനത്തിന് തന്നാല്‍ കഴിയുന്നത് നല്‍കുകയാണ് ലക്ഷ്യമെന്നും ഹബീബ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com