എലിപ്പനി: സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു

സം​സ്ഥാ​ന​ത്ത് എ​ലി​പ്പ​നി മൂ​ലം ഒ​രു മ‌​ര​ണം കൂ​ടി.
എലിപ്പനി: സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു


കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് എ​ലി​പ്പ​നി മൂ​ലം ഒ​രു മ‌​ര​ണം കൂ​ടി. തി​രു​വ​ല്ല ചാ​ത്ത​ങ്കേ​രി സ്വ​ദേ​ശി സ​തീ​ശ​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ ഒ​രാ​ഴ്ച​യാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ  കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ എ​ലി​പ്പ​നി ബാ​ധി​ച്ച് ഇ​ന്ന് മൂ​ന്നു പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട  സ്വ​ദേ​ശി രാ​ജം (60), പ​ത്ത​നം​തി​ട്ട വ​ല്ല​ന സ്വ​ദേ​ശി​നി ല​തി​ക (53) എ​ന്നി​വ​രാ​ണ് ഇ​ന്ന് മ​രി​ച്ച മ​റ്റു​ള്ള​വ​ർ.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ബു​ധ​നാ​ഴ്ച 64 പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 16 പേ​ർ പ​ത്ത​നം​തി​ട്ടി ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. തി​രു​വ ന​ന്ത​പു​രം നാ​ല്, കൊ​ല്ലം ഒ​ന്ന്, കോ​ട്ട​യം അ​ഞ്ച്, ആ​ല​പ്പു​ഴ എ​ട്ട്, എ​റ​ണാ​കു​ളം ര​ണ്ട്, തൃ​ശൂ​ർ ഒ​ന്ന്, പാ​ല​ക്കാ​ട് ഒ​ന്ന്, മ​ല​പ്പു​റം എ​ട്ട്, കോ​ഴി​ക്കോ​ഡ് 10, വ​യ​നാ​ട്  ഏ​ഴ്, കാ​സ​ർ​ഗോ​ഡ് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണു ജി​ല്ല തി​രി​ച്ചു​ള്ള എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം.

11 പേ​ർ​ക്ക് ഇ​ന്ന് ഡെ​ങ്കി​പ്പ​നി​യും മൂ​ന്നു പേ​ർ​ക്കു മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ  സാ​ധി​ച്ച​താ​യി മ​ന്ത്രി കെ.​കെ.​ശൈ​ല​ജ പ​റ​ഞ്ഞു. പ്ര​ള​യ​ബാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ങ്ങ​നെ സം​ഭ​വി ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com