പ്രകൃതി ദുരന്തങ്ങള്‍ ആരുടെയും തലയില്‍ കെട്ടിവെക്കരുത്: സിഎന്‍ രാമചന്ദ്രന്‍ നായര്‍

പ്രളയത്തിന് പിന്നാലെ കേരളത്തിലെ പല ഡാമുകളുടെയും സംഭരണശേഷി കുറഞ്ഞെന്നു ഡാം സുരക്ഷാ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട) സി.എന്‍. രാമചന്ദ്രന്‍ നായര്‍
പ്രകൃതി ദുരന്തങ്ങള്‍ ആരുടെയും തലയില്‍ കെട്ടിവെക്കരുത്: സിഎന്‍ രാമചന്ദ്രന്‍ നായര്‍

തൃശൂര്‍:പ്രളയത്തിന് പിന്നാലെ കേരളത്തിലെ പല ഡാമുകളുടെയും സംഭരണശേഷി കുറഞ്ഞെന്നു ഡാം സുരക്ഷാ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട) സി.എന്‍. രാമചന്ദ്രന്‍ നായര്‍. പ്രകൃതി ദുരന്തങ്ങള്‍ ആരുടെയും തലയില്‍ കെട്ടിവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. മലയാളി സാംസ്‌കാരികം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പ്രളയബാധിത കേരളം എന്ന വിഷയത്തിലുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡാമുകള്‍ പ്രളയത്തിന്റെ ആക്കം കൂട്ടിയെന്ന ചര്‍ച്ചകളില്‍ അടിസ്ഥാനമില്ല. പ്രളയമുണ്ടാകുമ്പോള്‍ ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ വേണ്ടത്ര ഹെലിപാഡുകള്‍ കേരളത്തില്‍ ഇല്ല. സംസ്ഥാനത്ത മേല്‍പാലങ്ങളുള്ള റോഡുകള്‍ ഏറെയുണ്ടെങ്കില്‍ ഹെലികോപ്റ്ററുകള്‍ അതില്‍ ഇറക്കാനെങ്കിലും സാധിക്കും. പ്രളയത്തിനിടെ ഡാമുകളില്‍നിന്ന് ഒഴുകിപ്പോയ ഫലഭൂയിഷ്ടമായ മണ്ണ് തിരിച്ചുപിടിക്കുന്ന പദ്ധതി ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com