കേരളത്തെ ഒഴിവാക്കില്ല; തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു
കേരളത്തെ ഒഴിവാക്കില്ല; തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ തിങ്കളാഴ്ച നടത്തുന്ന ദേശീയ ഹര്‍ത്താലില്‍നിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു. 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഹര്‍ത്താല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കും, കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിച്ച ജനങ്ങളെ കൂടുതല്‍ കഷ്ടപ്പാടിലേക്കു തള്ളിവിടും തുടങ്ങിയ വാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്.

പ്രളയബാധിത പ്രദേശങ്ങളിലെ  ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം. ദേശീയതലത്തില്‍ കോണ്‍ഗ്രസ് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു മൂന്നു വരെ ഭാരത് ബന്ദിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഇടതു പാര്‍ട്ടികള്‍ സംയുക്തമായി ദേശീയ തലത്തില്‍ നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് ഇടതു മുന്നണി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com