പികെ ശശിക്കെതിരെ നടപടി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ ഇന്ന് തീരുമാനിക്കും
പികെ ശശിക്കെതിരെ നടപടി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികാരോപണ പരാതി ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  യോഗം പരിശോധിക്കും. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ ഇന്ന് തീരുമാനിക്കും. രാവിലെ  പത്തുമണിക്ക് എകെജി സെന്ററിലാണ്  യോഗം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും, മേളകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതയും യോഗം വിലയിരുത്തും. അതേസമയം എംഎല്‍എക്കെതിരെ പരാതി കിട്ടിയപ്പോള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും പരാതി പൂഴ്ത്തിവെച്ചില്ലെന്നും ആരോപണ വിധേയനായ എംഎല്‍എയ്‌ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിബി അംഗം എസ്ആര്‍പി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com