പ്രളയ കാഴ്ചകളില്‍ അമ്പരന്ന് തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തകര്‍, കുട്ടനാട്ടില്‍ അവരുണ്ടാകും

തായ്‌ലാന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടി വെള്ളം വറ്റിക്കാന്‍ നേതൃത്വം നല്‍കിയത് ഇരുവരുമായിരുന്നു
പ്രളയ കാഴ്ചകളില്‍ അമ്പരന്ന് തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തകര്‍, കുട്ടനാട്ടില്‍ അവരുണ്ടാകും

തായ്‌ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്തുവാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ആ രണ്ട് പേരുമുണ്ടായിരുന്നു. അമേരിക്കക്കാരനായ റോബര്‍ട്‌സ് സ്പിന്നറും, ഇംഗ്ലണ്ടുകാരനായ ആദം ഡെയ്കിലിയും. അവര്‍ കുട്ടനാട്ടിലേക്കും എത്തി. പ്രളയക്കെടുതിയില്‍ നിന്നും കുട്ടനാടിനെ കരകയറ്റാന്‍. 

തായ്‌ലാന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടി വെള്ളം വറ്റിക്കാന്‍ നേതൃത്വം നല്‍കിയത് ഇരുവരുമായിരുന്നു. ഇറങ്ങാന്‍ മടിച്ചു നില്‍ക്കുന്ന വെള്ളത്തെ തുരത്താന്‍ കുട്ടനാട്ടിലേക്ക് ഇവരെത്തുകയായിരുന്നു. ജലസംബന്ധമായ ദൗത്യങ്ങള്‍ക്ക് ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ സൊലൂഷന്‍സ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.

സൗജന്യമായിട്ടാണ് ഇവര്‍ കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എത്തിയത്. കൈനകരിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരാഴ്ച മുന്‍പ് കുട്ടാനാട്ടില്‍ എത്തിയ ഇവര്‍ പമ്പുകള്‍ സ്ഥാപിക്കേണ്ട സ്ഥലം നിശ്ചയിക്കലും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങി. 

തായ്‌ലാന്‍ഡിലേത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു കുട്ടനാട്ടിലേതെന്ന് ഇവര്‍ പറയുന്നു. മിനിറ്റില്‍ ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുന്ന മോട്ടറുകളാണ് ദുബൈയില്‍ നിന്നും എത്തിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയായിരുന്നു ഇതിന് വേണ്ടിവന്ന വിമാനക്കൂലി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com