ഇന്ധന വിലയിൽ ഇന്നും കുതിപ്പ്; പെട്രോളിന് 34പൈസയും ഡീസലിന് 42പൈസയും വർധിച്ചു

ഇന്ധന വില കുതിച്ചുകയറുന്നത് തുടരുന്നു. 34 പൈസയാണ് ഇന്ന് പെട്രോളിന് വർധിച്ചത്. ഡീസലിന് 42 പൈസയും വർധിച്ചു.
ഇന്ധന വിലയിൽ ഇന്നും കുതിപ്പ്; പെട്രോളിന് 34പൈസയും ഡീസലിന് 42പൈസയും വർധിച്ചു

കൊച്ചി: ഇന്ധന വില കുതിച്ചുകയറുന്നത് തുടരുന്നു. 34 പൈസയാണ് ഇന്ന് പെട്രോളിന് വർധിച്ചത്. ഡീസലിന് 42 പൈസയും വർധിച്ചു. ചരിത്രത്തിലാദ്യമായി കൊച്ചി ന​ഗരത്തിൽ 82 രൂപ കടന്ന പെട്രോൾ വില ഇന്ന് 82.36 രൂപയായി ഉയർന്നു. ലിറ്ററിന് 76.39 രൂപയാണ് ഡീസൽ വില. 

പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്  മുന്നോടിയായി തിങ്കളാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്‌. ബന്ദിന് ഇടതുപക്ഷവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ധന വിലവര്‍ധന അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് കേരളത്തിൽ എൽ.ഡി.എഫും യു.ഡ‍ി.എഫും ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com