ഒച്ചിനുണ്ട് ഇതിലും വേഗം, യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസിനെ ചൂണ്ടി യാത്രക്കാര്‍

കൂടുതല്‍ സ്‌റ്റോപ്പുള്ള വണ്ടിക്ക് പിന്നില്‍ കുറഞ്ഞ സ്റ്റോപ്പുള്ള വണ്ടി സര്‍വീസ് നടത്തുന്നത് സമയ നഷ്ടവും, റെയില്‍വേയ്ക്ക് വരുമാന നഷ്ടവുമായാണ് വിലയിരുത്തപ്പെടുന്നത്
ഒച്ചിനുണ്ട് ഇതിലും വേഗം, യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസിനെ ചൂണ്ടി യാത്രക്കാര്‍

ബംഗളൂരു: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്(16527)കേരളത്തില്‍ ഓടുന്നത് കണ്ട് യാത്രക്കാര്‍ പറഞ്ഞു, ഒച്ചിഴയും ഇതിലും വേഗത്തില്‍....വടക്കന്‍ കേരളത്തിലേക്ക് ഷൊര്‍ണൂര്‍ വഴിയുള്ള ഏക പ്രതിദിന ട്രെയിനാണ് യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്. എന്നാല്‍ ഒച്ചിഴയും വേഗത്തിലാണ് ഇതിന്റെ പോക്ക്. 

ആഗസ്റ്റില്‍ നിലവില്‍ വന്ന സമയമാറ്റമാണ് ഈ വേഗക്കുറവിന് കാരണം. പുതിയ സമയക്രമത്തില്‍ ചെന്നൈ മെയ്‌ലിന് അകമ്പടിയാകുന്ന യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് 7.53നുംസ കണ്ണൂരില്‍ 9.50നുമാണ് എത്തുന്നത്. പാലക്കാട് മുതല്‍ ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ എസ്‌കോര്‍ട്ട് സര്‍വീസായാണ് ഇത് ഓടുന്നത്. എന്നാല്‍ കൂടുതല്‍ സ്‌റ്റോപ്പുള്ള വണ്ടിക്ക് പിന്നില്‍ കുറഞ്ഞ സ്റ്റോപ്പുള്ള വണ്ടി സര്‍വീസ് നടത്തുന്നത് സമയ നഷ്ടവും, റെയില്‍വേയ്ക്ക് വരുമാന നഷ്ടവുമായാണ് വിലയിരുത്തപ്പെടുന്നത്. 

ഇത് ബസ് ലോബിയെ സഹായിക്കുവാനുള്ള നീക്കമാണ് എന്നും യാത്രക്കാര്‍ ആരോപിക്കുന്നു. യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസിന്റെ പഴയ സമയക്രമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ ആവിഷ്‌കരിക്കാനാണ് യാത്രക്കാരുടെ നീക്കം.  ഇതിന്റെ ഭാഗമായി ഒപ്പു ശേഖരണം നടത്തി പാലക്കാട് ഡിവിഷണല്‍ മാനേജര്‍, എംപി, കേന്ദ്ര റെയില്‍വേ മന്ത്രി എന്നിവര്‍ക്ക് നല്‍കാനാണ് യാത്രക്കാരുടെ ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com