കസ്തൂരിരംഗന്‍ വിജ്ഞാപനത്തില്‍ ഇളവില്ല, കേരളത്തിന്റെ ആവശ്യം തള്ളി ; കരട് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

കേരളത്തിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണലും വ്യക്തമാക്കി
കസ്തൂരിരംഗന്‍ വിജ്ഞാപനത്തില്‍ ഇളവില്ല, കേരളത്തിന്റെ ആവശ്യം തള്ളി ; കരട് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ വിജ്ഞാപനത്തില്‍ കൂടുതല്‍ ഇളവുകല്‍ വരുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തള്ളി. 2017 ല്‍ പുറത്തിറക്കിയ കരട് റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ആറ് മാസത്തിനകം പുറത്തിറക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അതേസമയം പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 123 ല്‍ നിന്നും 94 ആയി  ചുരുക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി നേരത്തെ അംഗീകരിച്ചിരുന്നു.  ഇതനുസരിച്ച് 4452 ചതുരശ്ര കിലോ മീറ്റര്‍ ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതിലോല മേഖലകളില്‍ നിന്നും ഒഴിവാക്കിയാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഏലമലക്കാടുകള്‍, ചതുപ്പുകള്‍, പട്ടയഭൂമി എന്നിവ ഉള്‍പ്പെടുന്ന 424 ചതുരശ്ര കിലോമീറ്റര്‍  കൂടി ഒഴിവാക്കണമെന്നായിരുന്നു കേരളം പുതിയതായി ആവശ്യം ഉന്നയിച്ചിരുന്നത്

സംസ്ഥാനത്ത് 13,108 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയാണ് എന്നായിരുന്നു ഡോക്ടര്‍ കസ്തൂരി രംഗന്‍ നേതൃത്വം നല്‍കിയ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. പിന്നീട് വന്ന ഉമ്മന്‍ വി ഉമ്മന്‍ സമിതി ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് റിപ്പോര്‍ട്ട് നല്‍കി. ഇത് തത്വത്തില്‍ മന്ത്രാലയം അംഗീകരിച്ചിരുന്നുവെങ്കിലും ഇതിലും ഇളവ് നല്‍കി . 9107 ചതുരശ്ര കിലോമീറ്ററാക്കണമെന്ന ആവശ്യമാണ് തള്ളിയത്. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയക്കെടുതിയുടെ കൂടെ പശ്ചാത്തലത്തിലാണ് പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട്  മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com