മനുഷ്യനായിട്ടാണ് എല്ലാവരേയും കാണുന്നത്, ദൈവങ്ങള്‍ ആരാധനാലയത്തിനുള്ളില്‍ അല്ലെന്നും മേജര്‍ രവി

മതത്തിന്റെ പേരിലല്ല, മനുഷ്യനായിട്ടാണ് ഞാന്‍ എല്ലാവരേയും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു
മനുഷ്യനായിട്ടാണ് എല്ലാവരേയും കാണുന്നത്, ദൈവങ്ങള്‍ ആരാധനാലയത്തിനുള്ളില്‍ അല്ലെന്നും മേജര്‍ രവി

തൃപ്രയാര്‍: ദൈവങ്ങള്‍ ആരാധനാലയങ്ങളില്‍ അല്ല, മനുഷ്യ മനസിലാണ് നിലകൊള്ളുന്നതെന്ന് സംവിധായകന്‍ മേജര്‍ രവി. കേരളത്തിന്റെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ധീരോജ്ജ്വലം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മേജര്‍ രവിയുടെ വാക്കുകള്‍. ഞാന്‍ വര്‍ഗീയ വാദി അല്ല, പച്ചയായ മനുഷ്യനാണ്. മതത്തിന്റെ പേരിലല്ല, മനുഷ്യനായിട്ടാണ് ഞാന്‍ എല്ലാവരേയും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റുകള്‍ എന്നിവയേയും, 15 കിലോമീറ്റര്‍ കാല്‍നടയായി നെല്ലിയാമ്പതിയില്‍ എത്തി ആതുര സേവനം നടത്തിയ ഡോ.സതീഷിനേയും പരിപാടിയില്‍ വെച്ച് ആദരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com