പ്രളയം: ആറു പവര്‍ ഹൗസുകളിലെ ഉത്പാദനം നിലച്ചു, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനു സാധ്യത

750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് മന്ത്രി
പ്രളയം: ആറു പവര്‍ ഹൗസുകളിലെ ഉത്പാദനം നിലച്ചു, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയെന്ന് മന്ത്രി എംഎം മണി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഉത്പാദനത്തില്‍ കുറവുണ്ടായതാണ് ഇതിനു കാരണം. കേന്ദ്ര പൂളില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായതായി മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കം മൂലം സംസ്ഥാനത്തെ ആറു പവര്‍ ഹൗസുകള്‍ പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണ്. ഉത്പാദനത്തില്‍ വലിയ കുറവാണ് ഇതിലൂടെയുണ്ടായത്. 350 മെഗാവാട്ടിന്റെ കുറവ് ഉത്പാദനത്തിലുണ്ടായി. ഇതിനു പുറമേയാണ് കേന്ദ്ര പൂളില്‍നിന്നുള്ള ലഭ്യത കുറഞ്ഞത്. 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് മന്ത്രി പറഞ്ഞു.

പുറത്തുനിന്നു വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. ഉയര്‍ന്ന വിലയ്ക്കാണ് വൈദ്യുതി വാ്ങ്ങുന്നത്. ഇതു പൂര്‍ണമായും വിജയം കാണാത്തപക്ഷം വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com