മ​ണ്ണു​ത്തി - ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യിലെ പുതുക്കിയ ടോൾ നിരക്ക് 15 മുതൽ

മ​ണ്ണു​ത്തി - ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യിലെ പാലിയേക്കരയിൽ പു​തി​യ ടോ​ൾ​നി​ര​ക്ക് ഈ​മാ​സം 15 മു​ത​ൽ പി​രി​ച്ചു​തു​ട​ങ്ങു​മെ​ന്ന് ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു
മ​ണ്ണു​ത്തി - ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യിലെ പുതുക്കിയ ടോൾ നിരക്ക് 15 മുതൽ

തൃശൂർ:  മ​ണ്ണു​ത്തി - ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യിലെ പാലിയേക്കരയിൽ പു​തി​യ ടോ​ൾ​നി​ര​ക്ക് ഈ​മാ​സം 15 മു​ത​ൽ പി​രി​ച്ചു​തു​ട​ങ്ങു​മെ​ന്ന് ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ ഉ​ത്ത​ര​വു പ്ര​കാ​രം കാ​റു​ക​ളു​ടെ ടോ​ൾ​നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കും അ​ഞ്ചു​മു​ത​ൽ പ​ത്തു​രൂപ വ​രെ  ടോ​ൾ നി​ര​ക്ക് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ലെ ക​രാ​ർ​വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ജീ​വി​ത​സൂ​ചി​ക അ​നു​പാ​ത​ത്തി​ൽ ടോ​ൾ​നി​ര​ക്ക് ഉ​യ​ർ​ത്തേ​ണ്ട​താ​യി​രു​ന്നു. പു​തു​ക്കി​യ നി​ര​ക്ക് ഓ​ഗ​സ്റ്റ് 30നു​ത​ന്നെ ജി.​ഐ.​പി.​എ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.  എ​ന്നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് പു​തി​യ നി​ര​ക്കി​ൽ ടോ​ൾ പി​രി​ക്കു​ന്ന​തു മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് ടോ​ൾ​പ്ലാ​സ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ എ.​വി. സൂ​ര​ജ് അ​റി​യി​ച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com