​ഗുണ്ടകൾക്ക് ആക്രമണം നടത്താൻ ഒരു ദിവസം മാറ്റിവെയ്ക്കുന്നു; ഹർത്താലിനെതിരെ ചെറുപ്പക്കാർ പ്രതികരിക്കണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പളളി 

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ വ്യവസായി  കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
​ഗുണ്ടകൾക്ക് ആക്രമണം നടത്താൻ ഒരു ദിവസം മാറ്റിവെയ്ക്കുന്നു; ഹർത്താലിനെതിരെ ചെറുപ്പക്കാർ പ്രതികരിക്കണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പളളി 

കൊച്ചി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ വ്യവസായി  കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.  പ്രളയത്തിന് പിന്നാലെ ഇത്തരത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തുന്നത് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്ന് ചിറ്റിലപ്പളളി ഫേസ്ബുക്ക് വീഡിയോയിലൂടെ കുറ്റപ്പെടുത്തി.

ഗുണ്ടകള്‍ക്ക് ആക്രമണം നടത്താന്‍ ഒരു ദിവസം മാറ്റിവെയ്ക്കുക എന്നല്ലാതെ മറ്റൊരു ഗുണവും ഹര്‍ത്താല്‍ കൊണ്ടില്ല എന്നും ചിറ്റിലപ്പള്ളി പറയുന്നു. ഇത്തരം ഹര്‍ത്താലുകള്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ  ബാധിക്കും. എല്ലാ ജനങ്ങളും ഇത് സഹിച്ചോളണം എന്ന അഹങ്കാരമാണ് ഇതെന്നും, പ്രളയദുരന്തത്തെ നേരിടാന്‍ മുന്നിട്ടിറങ്ങിയ ചെറുപ്പക്കാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവണമെന്നും ചിറ്റിലപ്പള്ളി ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com