ഫോട്ടോ കടപ്പാട് മലയാള മനോരമ
ഫോട്ടോ കടപ്പാട് മലയാള മനോരമ

25 കിലോ തൂക്കമുള്ള ആഫ്രിക്കന്‍ മുഴി, പ്രളയം പുഴയിലെത്തിച്ച വമ്പന്മാര്‍ ഭീഷണിയാകുന്നു

പിരാനയെല്ലാം കൂട്ടത്തോടെ ആക്രമിച്ചാല്‍ മനുഷ്യര്‍ക്കടക്കം മരണം സംഭവിക്കാം എന്നും പറയപ്പെടുന്നു

വരാപ്പുഴ: പ്രളയത്തിന് പിന്നാലെ പുഴയിലേക്ക് എത്തിയ വലിയ മീനുകളുടെ കഥ അവസാനിക്കുന്നില്ല. ഇരുപത്തിയഞ്ച് കിലോയിലേറെ തൂക്കമുള്ള ഭീമന്‍ ആഫ്രിക്കന്‍ മുഴിയായിരുന്നു പെരിയാറിന്റെ ചിറയം ഭാഗത്ത് വലയില്‍ നിന്നും കഴിഞ്ഞ ദിവസം ലഭിച്ചത്. ഇത് തീരദേശവാസികളിലും മത്സ്യത്തൊഴിലാളികളിലും ആശങ്ക തീര്‍ത്താണ് കടന്നു പോകുന്നത്. 

ആഫ്രിക്കന്‍ മുഴിക്ക് പുറമെ, പിരാന, കട്ടര്‍, മുതല മീന്‍ എന്നിങ്ങനെ വിവിധയിനം മത്സ്യങ്ങളാണ് പ്രളയത്തില്‍ പുഴയിലേക്ക് എത്തിയത്. പുഴകളിലും ഇടത്തോടുകളിലും ഇവ കൂട്ടത്തോടെ എത്തിയതോടെ ചൂണ്ട ഇടുന്നവര്‍ക്ക് കൗതുകമായി. 

എന്നാല്‍ ഈ വലിയ മീനുകളില്‍ പുഴയിലെ മത്സ്യസമ്പത്ത് കുറയ്ക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ഈ ഭീമന്‍ മത്സ്യങ്ങള്‍ ഭക്ഷണപ്രിയരാണ്. പുഴയില്‍ കൂട്ടത്തോടെ എത്തുന്ന ഇവ  പുഴയിലുള്ള മത്സ്യങ്ങളെ വലിയ അളവില്‍ കൊന്നൊടുക്കും. ഇത് ഭീഷണിയാവും എന്നാണ് മുന്നറിയിപ്പ്. 

പെട്ടെന്ന് പെറ്റുപെരുകുന്നവയാണ് പിരാന ഉള്‍പ്പെടെയുള്ള ഭീമന്മാര്‍. ഇത് പുഴ മത്സ്യങ്ങള്‍ക്ക് വലിയ ഭീഷണി തീര്‍ക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഫാമുകളിലും കെട്ടുകളിലും മാത്രമാണ് ഇത്തരം മത്സ്യങ്ങള്‍ വളര്‍ത്തുന്നത്. പിരാനയെല്ലാം കൂട്ടത്തോടെ ആക്രമിച്ചാല്‍ മനുഷ്യര്‍ക്കടക്കം മരണം സംഭവിക്കാം എന്നും പറയപ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com