അണക്കെട്ടുകള്‍ തുറന്നതുകൊണ്ട് ആരും മരിച്ചിട്ടില്ല; വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കും: എംഎം മണി

അണക്കെട്ടുകള്‍ തുറന്നതുകൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എംഎം മണി
അണക്കെട്ടുകള്‍ തുറന്നതുകൊണ്ട് ആരും മരിച്ചിട്ടില്ല; വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കും: എംഎം മണി


പത്തനംതിട്ട: അണക്കെട്ടുകള്‍ തുറന്നതുകൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എംഎം മണി. അധികമായി എത്തിയ ജലത്തിന്റെ ഒരു ഭാഗം മാത്രമാണ് തുറന്ന് വിട്ടത്. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും എംഎം മണി പറഞ്ഞു

വെള്ളമില്ലാത്തതല്ല വൈദ്യുതി നിയന്ത്രണത്തിന് കാരണം. പവര്‍ ഹൗസുകള്‍ തകര്‍ന്നതാണ് വൈദ്യുതി നിയന്ത്രണത്തിന് ഒരു കാരണമെന്നും മണി പറഞ്ഞു.  കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. വൈദ്യുത ബോര്‍ഡിന് 850 കോടിയുടെ നഷ്ടം പ്രളയത്തില്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 350 മെഗാവാട്ടിന്റെ കുറവ് നിലവില്‍ നേരിടുന്നുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

പ്രളയത്തില്‍ മണ്ണും പാറക്കല്ലുകളും കയറിയാണ് പവര്‍ സ്റ്റേഷനുകള്‍ തകരാറിലായത്്. ഇവിടെ വൈദ്യുതോല്‍പാദനം നടക്കുന്നില്ല. ലോവര്‍ പെരിയാര്‍ പവര്‍ സ്റ്റേഷനിലെ  ടണലില്‍ കല്ലും മണ്ണും വന്നടിഞ്ഞതുമൂലം അറ്റകുറ്റപ്പണികള്‍ പോലും ദുഷ്‌കരമായിരിക്കുകയാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com