കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍: കിണറിന് സമീപം രക്തപ്പാടുകള്‍: ദുരൂഹത

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിലെ അധ്യാപികയായ സിസ്റ്റര്‍ സൂസനാണ് മരിച്ചത്
കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍: കിണറിന് സമീപം രക്തപ്പാടുകള്‍: ദുരൂഹത

കൊല്ലം: പത്തനാപുരത്തെ കോണ്‍വന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൗണ്ട് താബോര്‍ ദയ്‌റ കോണ്‍വന്റിലെ കന്യാസ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിലെ അധ്യാപികയായ സിസ്റ്റര്‍ സൂസനാണ് മരിച്ചത്.

കിണറ്റിന് പുറത്ത് രക്തത്തുള്ളികള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വലിച്ചിഴച്ച പാടുകളുമുണ്ട്. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. 

മഠത്തിലുള്ള ജീവനക്കാരാണ് മൃതദേഹം ആദ്യമായി കണ്ടത്. കിണറ്റിന് സമീ പം രക്തത്തുള്ളികള്‍ കണ്ട ജീവനക്കാര്‍ കിണര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം കിണറ്റിന് പുറത്തേക്കെടുത്തത്. കോണ്‍വെന്റ് വളപ്പിലെ കിണറില്‍ സഭാവസ്ത്രം ധരിച്ച് കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുളള കോണ്‍വെന്റാണിത്. 

കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലായിരുന്നു. കന്യാസ്ത്രി ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. സിസ്റ്ററിന്റെ മുറിയില്‍ നിന്ന് മുടി ലഭിച്ചിട്ടുണ്ട്. കൂടാതെ മുറിയില്‍ നിന്നും രക്തപ്പാടുകളും കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com