ജനമധ്യത്തില്‍ വെച്ച് പൊലീസുകാരനെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് റിട്ട.പൊലീസ് ഓഫീസര്‍; സംഭവം നിയമ ലംഘനം ചോദ്യം ചെയ്തതിന്‌

സിഗ്നലും, ഗതാഗത നിയമവും ലംഘിച്ച് ഗതാഗത കുരുക്ക് സൃഷ്ടിക്കുകയായിരുന്നു റിട്ട.പൊലീസ് ഓഫീസര്‍
ജനമധ്യത്തില്‍ വെച്ച് പൊലീസുകാരനെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് റിട്ട.പൊലീസ് ഓഫീസര്‍; സംഭവം നിയമ ലംഘനം ചോദ്യം ചെയ്തതിന്‌

മാവേലിക്കര: ഗതാഗത നിയമം ലംഘിച്ചത് ചോദ്യം ചെയ്തതിന് പൊലീസുകാരനെ കൊണ്ട് ജനമധ്യത്തില്‍ വെച്ച് പരസ്യമായി സല്യൂട്ട് ചെയ്യിച്ചു. സിവില്‍ പൊലീസ് ഓഫീസറെ കൊണ്ട് റിട്ട.പൊലീസ് ഉദ്യോഗസ്ഥനാണ് സല്യൂട്ട് ചെയ്യിച്ചത്. 

മാവേലിക്കരയിലെ മിച്ചല്‍ ജങ്ഷനിലല്‍ ശനിയാഴ്ച രാവിലെ 10.15ടെയായിരുന്നു സംഭവം. സിഗ്നലും, ഗതാഗത നിയമവും ലംഘിച്ച് ഗതാഗത കുരുക്ക് സൃഷ്ടിക്കുകയായിരുന്നു റിട്ട.പൊലീസ് ഓഫീസര്‍. ഇയാള്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് നിന്ന് ഗതാഗത കുരുക്ക് രൂക്ഷമാക്കുകയായിരുന്നു. 

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി എത്തിയ മാവേലിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ ഡിഐജി ആണെന്ന് പറഞ്ഞ് അസഭ്യം പറയുകയും സല്യൂട്ട് ചെയ്യിപ്പിക്കുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com