ട്രിപ്പുകള്‍ വെട്ടിക്കുറച്ച് കെഎസ്ആര്‍ടിസി;  ഇനി മുതല്‍ സിംഗിള്‍ ഡ്യൂട്ടി, വരുമാനം കുറഞ്ഞ റൂട്ടുകളില്‍ ഉച്ചസര്‍വ്വീസ് നിര്‍ത്തിയേക്കും

പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ എംപാനല്‍ ജീവനക്കാരെ കുറയ്ക്കാന്‍ കഴിയുമെന്നും ശമ്പളച്ചിലവ് നിയന്ത്രിക്കാനാകുമെന്നുമാണ് കെ എസ് ആര്‍ടിസി കരുതുന്നത്
ട്രിപ്പുകള്‍ വെട്ടിക്കുറച്ച് കെഎസ്ആര്‍ടിസി;  ഇനി മുതല്‍ സിംഗിള്‍ ഡ്യൂട്ടി, വരുമാനം കുറഞ്ഞ റൂട്ടുകളില്‍ ഉച്ചസര്‍വ്വീസ് നിര്‍ത്തിയേക്കും

തിരുവനന്തപുരം:  വരുമാനം കുറഞ്ഞ എല്ലാ റൂട്ടിലും കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകള്‍ ഉച്ചസമയത്തെ സര്‍വ്വീസ് അവസാനിപ്പിക്കാന്‍ തീരുമാനമായി. ജീവനക്കാരുടെ ഡബിള്‍ ഡ്യൂട്ടി തികയ്ക്കാന്‍ വേണ്ടി തിരക്കില്ലാത്ത സമയത്ത് സര്‍വ്വീസ് നടത്തുന്നത് കെഎസ് ആര്‍ടിസിക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നതിനാലാണ് നടപടി. മൂവായിരത്തിലധികം സര്‍വ്വീസുകള്‍ ഇത്തരത്തില്‍ പുനഃക്രമീകരിക്കാന്‍ തീരുമാനമായി. 

രാവിലെയും വൈകുന്നേരവും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ്  വകുപ്പിന് മുന്നിലെത്തിയ പ്രധാന നിര്‍ദ്ദേശം. പ്രതിദിനം 160 കിലോമീറ്റര്‍ ഓടുന്ന ഓര്‍ഡിനറി സര്‍വ്വീസിനായി എല്ലാ ചെലവുകളുമുള്‍പ്പടെ 8500 രൂപയാണ് ആവുന്നത്. വരുമാനം ലഭിക്കുന്ന രീതിയില്‍ സര്‍വ്വീസ് മാറ്റുകയല്ലാതെ നഷ്ടം കുറയ്ക്കാന്‍ മറ്റ് വഴിയില്ലെന്നാണ് വകുപ്പിന്റെ നിലപാട്.

പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ എംപാനല്‍ ജീവനക്കാരെ കുറയ്ക്കാന്‍ കഴിയുമെന്നും ശമ്പളച്ചിലവ് നിയന്ത്രിക്കാനാകുമെന്നുമാണ് കെ എസ് ആര്‍ടിസി കരുതുന്നത്. എന്നാല്‍ പരിഷ്‌കാരം വരുത്തേണ്ടത് ദീര്‍ഘദൂര സര്‍വ്വീസുകളിലാണെന്നാണ് യൂണിയന്‍ നേതാക്കളുടെ അഭിപ്രായം. ഓര്‍ഡിനറിയില്‍ പരിഷ്‌കരണം കൊണ്ടുവരുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com