ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കുന്നു; ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമം; നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമെന്ന് കന്യാസ്ത്രീകള്‍

ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കുന്നു - ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമം - നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമെന്ന് കന്യാസ്ത്രീകള്‍
ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കുന്നു; ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമം; നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമെന്ന് കന്യാസ്ത്രീകള്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ഡിജിപിയും ഐജിയും ചേര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ അന്വേഷണസംഘം പഴുതകളില്ലാതെ അന്വേഷണവുമായി മുന്നോട്ട് പോകുമ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാനാണ് പൊലീസ് നീക്കമെന്നും കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിഷപ്പനെ കസ്റ്റഡിയിലെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡിവൈഎസ്പിക്ക് കത്ത് നല്‍കിയില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിക്കുന്നു. കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ് റ പറഞ്ഞു. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസ് െ്രെകംബ്രാഞ്ചിന് കൈമാറി അട്ടിമറിക്കാന്‍ നീക്കം. കേസ് െ്രെകംബാഞ്ചിന് നല്‍കുന്നതാണ് ഉചിതമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം നിലപാടെടുത്ത സാഹചര്യത്തിലാണ് നീക്കം. കന്യാസ്ത്രീ നല്‍കിയ മൊഴികള്‍ വാസ്തവമെന്നും ബിഷപ്പിന്റെ മൊഴികള്‍ പച്ചക്കള്ളമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അന്വേഷണ ഉദ്യോഗസ്ഥനോട് ഇതുസംബന്ധിച്ച് എസ് പി അഭിപ്രായം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എതിരഭിപ്രായമില്ലെന്നാണ് സൂചന. 

അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. പാലാ ഡി.വൈ.എസ്.പിയുടെ അധിക ചുമതല കൂടി വൈക്കം ഡി.വൈ.എസ്.പിക്ക് നല്‍കിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ജോലിഭാരം കൂട്ടിയെന്നും അതിനാല്‍ അന്വേഷണം ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കാമെന്നുമുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com