വിണ്ടുകീറി മലയോര മേഖല; ജനങ്ങളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം

കുളിരാമുട്ടി മലയിലാണ് ഒന്നര മീറ്റര്‍ വീതിയില്‍ ഭൂമി വിണ്ടു കീറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാറിത്താമസിക്കാന്‍ വില്ലേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്
വിണ്ടുകീറി മലയോര മേഖല; ജനങ്ങളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്:  പ്രളയത്തിന് ശേഷം കോഴിക്കോടിന്റെ മലയോര മേഖലയില്‍ ഭൂമി വിണ്ടു കീറുന്നത് തുടരുന്നു. കുളിരാമുട്ടി മലയിലാണ് ഒന്നര മീറ്റര്‍ വീതിയില്‍ ഭൂമി വിണ്ടു കീറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാറിത്താമസിക്കാന്‍ വില്ലേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇവിടെ ശാസ്ത്രീയമായ പഠനം വിദഗ്ധ സംഘത്തെ നിയോഗിച്ച് നടത്തണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. മഴ പെയ്താല്‍ മണ്ണിടിയാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് പ്രദേശവാസികളോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം ശ്രദ്ധയില്‍ പെട്ടിട്ടും പുതിയ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കിയ അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി വീടുകളും അംഗനവാടികളും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടിയന്തരമായി ശാസ്ത്രീയ പഠനം നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 ഇടുക്കിയുടെ പലഭാഗങ്ങളിലും സമാന പ്രതിഭാസം കണ്ടെത്തിയിരുന്നു. റോഡുകളടക്കം ഇടുക്കില്‍ വിള്ളല്‍ വീണ് നശിക്കുകയും പലയിടത്തും ഭൂമിയിടിയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com