പ്രളയത്തിന് പിന്നാലെ സൂര്യാഘാതഭീഷണി; തൃശൂരിന് പുറമേ തിരുവനന്തപുരത്തും പൊളളലേറ്റു

വീടിന്റെ ടെറസിലെ പായൽ നീക്കം ചെയ്യുന്നതിനിടെ വിളപ്പിൽശാല ചൊവ്വള്ളൂർ വിപഞ്ചികയിൽ കോമളൻ എസ്. നായർക്ക് (50)സൂര്യാഘാതത്തിൽ പൊള്ളലേറ്റു
പ്രളയത്തിന് പിന്നാലെ സൂര്യാഘാതഭീഷണി; തൃശൂരിന് പുറമേ തിരുവനന്തപുരത്തും പൊളളലേറ്റു

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് കൊടുംചൂട് അനുഭവപ്പെടുന്നു. അടുത്തകാലത്തായി വേനൽക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സൂര്യാഘാതം തുലാവർഷത്തിന് മുൻപെ കേരളത്തിൽ സംഭവിച്ചിരിക്കുകയാണ്. തൃശൂരിൽ രണ്ടുപേർക്ക് സൂര്യാഘാതമേറ്റതിന് പിന്നാലെ തിരുവനന്തപുരത്തും സമാനമായ സംഭവമുണ്ടായി. 

വീടിന്റെ ടെറസിലെ പായൽ നീക്കം ചെയ്യുന്നതിനിടെ വിളപ്പിൽശാല ചൊവ്വള്ളൂർ വിപഞ്ചികയിൽ കോമളൻ എസ്. നായർക്ക് (50)സൂര്യാഘാതത്തിൽ പൊള്ളലേറ്റു. മുതുകിൽ നീറ്റൽ അനുഭവപ്പെടുകയും കഴുത്തിന് താഴ്ഭാഗം പൊള്ളലേറ്റ് തൊലി ഇളകിയതായി കണ്ടെത്തുകയും ചെയ്തതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കെ.എസ്.ഇ.ബി. തൈക്കാട് സെക്‌ഷനിലെ ജീവനക്കാരനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com