'ആ മനുഷ്യന്റെ ഛര്‍ദ്ദി ഇനി സഹിക്കേണ്ട'; പി.സി ജോര്‍ജിന്റെ വായമൂടാന്‍ ടേപ്പ് അയച്ചുകൊടുക്കുന്ന കാമ്പെയ്‌നിന് പിന്തുണയുമായി പാര്‍വതി

പിസി ജോര്‍ജ് പറയുന്ന വൃത്തികെട്ട ഭാഷ ഇനി വേണ്ട എന്നാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ താരം പറയുന്നത്
'ആ മനുഷ്യന്റെ ഛര്‍ദ്ദി ഇനി സഹിക്കേണ്ട'; പി.സി ജോര്‍ജിന്റെ വായമൂടാന്‍ ടേപ്പ് അയച്ചുകൊടുക്കുന്ന കാമ്പെയ്‌നിന് പിന്തുണയുമായി പാര്‍വതി

ലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതിയുമായി എത്തിയ കന്യാസ്ത്രീയെ അപമാനിച്ച പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന് എതിരേ പ്രതിഷേധം ശക്തമാവുകയാണ്. പിസിയുടെ വായടപ്പിക്കാനായി കാമ്പെയ്‌നുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.പ്രതിഷേധ സൂചകമായി വായ ഒട്ടിക്കാനായി ടേപ്പ് അയച്ചുകൊടുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാമ്പെയ്ന്‍ ഏറ്റെടുത്തിരിക്കുന്ന കാമ്പെയ്‌നിലൂടെ ഉദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന കാമ്പെയ്‌നിന് പിന്തുണയുമായി ഇപ്പോള്‍ നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുകയാണ്. 

കാമ്പെയ്‌നില്‍ അഭിമാനമുണ്ടെന്നാണ് പാര്‍വതി പറയുന്നത്. പിസി ജോര്‍ജ് പറയുന്ന വൃത്തികെട്ട ഭാഷ ഇനി സഹിക്കേണ്ട എന്നാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ താരം പറയുന്നത്. വായമൂടല്‍ കാമ്പെയ്ന്‍, വായ മൂടെടാ പിസി, സ്പാക് അപ്പ്, നോ ഫിയര്‍ എന്നീ ഹാഷ്ടാഗിലാണ് പാര്‍വതിയുടെ പോസ്റ്റ്. ബിഷപ്പിനെതിരെ രംഗത്തെത്തിയ കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും താരം മറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com