പിസി ജോർജിന്റെ അധിക്ഷേപം : മൊഴി നൽകാൻ ഇന്ന് അസൗകര്യമുണ്ടെന്ന് കന്യാസ്ത്രീ, മൊഴി രേഖപ്പെടുത്താനാകാതെ പൊലീസ് മടങ്ങി

വിവാദ പ്രസ്താവനയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു
പിസി ജോർജിന്റെ അധിക്ഷേപം : മൊഴി നൽകാൻ ഇന്ന് അസൗകര്യമുണ്ടെന്ന് കന്യാസ്ത്രീ, മൊഴി രേഖപ്പെടുത്താനാകാതെ പൊലീസ് മടങ്ങി

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയെ പി സി. ജോര്‍ജ് എം.എല്‍.എ. പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴി എടുക്കാനായില്ല. മൊഴി എടുക്കാനായി അന്വേഷണ സംഘം കുറവിലങ്ങാട് മഠത്തിലെത്തിയെങ്കിലും, ഇന്ന് അസൗകര്യമുണ്ടെന്ന് കന്യാസ്ത്രീ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴി എടുക്കാതെ മടങ്ങി. 

കന്യാസ്ത്രീയുടെ മൊഴി എടുക്കൽ പിന്നീട് നടത്തുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കന്യാസ്ത്രീക്കെതിരെ പിസി ജോർജ് കോട്ടയത്ത് വാർത്താസമ്മേളനത്തിനിടെ അധിക്ഷേപകരമായ പ്രസ്താവന നടത്തുകയായിരുന്നു. ഇതിൽ കടുത്ത പ്രതിഷേധമുണ്ടെന്ന് കന്യാസ്ത്രീയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. പി.സി. ജോര്‍ജിനെതിരെ നിയമസഭാ സ്പീക്കര്‍ക്കും ദേശീയ വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. 

വിവാദ പ്രസ്താവനയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിസി ജോർജ്ജിനെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. ഇന്ന് അസൗകര്യമുണ്ടെന്നാണ് അറിയിച്ചത്. പിന്നീട് തീർച്ചയായും വിവാദ പ്രസ്താവനക്കെതിരെ കേസ് കൊടുക്കുമെന്ന് കന്യാസ്ത്രീയുടെ അടുത്ത സുഹൃത്തായ കന്യാസ്ത്രീ പിന്നീട് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com