പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകം ചേക്കൂട്ടി; അവരുടെ വേദന ഞാന്‍ തിരിച്ചറിയുന്നുവെന്ന് പിണറായി

വെള്ളം കയറി വസ്ത്രങ്ങളെല്ലാം നശിച്ചു. ജീവിതത്തിന്റെ ഊടും പാവും നെയ്യാന്‍ കഷ്ടപ്പെടുന്ന നെയ്ത്തുകാരുടെ വേദന എനിക്ക് മനസിലാകും
പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകം ചേക്കൂട്ടി; അവരുടെ വേദന ഞാന്‍ തിരിച്ചറിയുന്നുവെന്ന് പിണറായി


കൊച്ചി: നശിച്ചു പോയ വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കുന്ന അതിജീവന മാതൃകയ്ക്ക് മുഖ്യമന്ത്രി പിണറായിയുടെ പിന്തുണ. ചേറിനെ അതിജീവിച്ച ചേക്കുട്ടിയിലൂടെ  അതിജീവനത്തിന്റെ പുതുവഴികള്‍ തേടുന്ന ചേന്നമംഗലത്തുകാര്‍ക്ക് മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണ. ചേക്കൂട്ടി എന്ന പേരിലറിയപ്പെടുന്ന ഈ പാവകള്‍ പ്രളയാനന്തര കേരളത്തിന്റെ അതീജീവന പ്രതീകമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവിതത്തിന്റെ ഊടും പാവും നെയ്യാന്‍ കഷ്ടപ്പെടുന്ന നെയ്ത്തുകാരുടെ വേദന തനിക്ക്  മനസിലാകും.അവരുടെ മാനസിക സംഘര്‍ഷം എത്ര വലുതായിരിക്കുമെന്നും അറിയാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം; 

പ്രളയത്തെ അതിജീവിക്കാന്‍ പുതിയ വഴികള്‍ കൂടി തേടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നശിച്ചെന്നു കരുതിയ വസ്തുക്കളില്‍ നിന്നും പുതിയ രീതികള്‍ കണ്ടെത്താനാണ് ശ്രമം.

'ചേക്കുട്ടി ' ചേറിനെ അതിജീവിച്ച കുട്ടി. പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി മാറുകയാണ്. കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടാണ് ചേന്നമംഗലം. ഓണത്തെ മുന്നില്‍ കണ്ട് ചേന്നമംഗലത്തെ തറികളില്‍ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് നെയ്‌തെടുത്തത്. എന്നാല്‍ പ്രളയം ഈ കൈത്തറി ഗ്രാമത്തെ തകര്‍ത്തെറിഞ്ഞു. വെള്ളം കയറി വസ്ത്രങ്ങളെല്ലാം നശിച്ചു. ജീവിതത്തിന്റെ ഊടും പാവും നെയ്യാന്‍ കഷ്ടപ്പെടുന്ന നെയ്ത്തുകാരുടെ വേദന എനിക്ക് മനസിലാകും.അവരുടെ മാനസിക സംഘര്‍ഷം എത്ര വലുതായിരിക്കുമെന്നും അറിയാം

ഇവിടെയാണ് യുവതലമറയില്‍ പെട്ട ഒരു സംഘം അതിജീവന മാര്‍ഗവുമായി എത്തിയത്. നശിച്ചു പോയ വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവകുട്ടികള്‍ ഇപ്പോള്‍ വിപണനത്തിന് എത്തുകയാണ്. ഈ പാവക്കുട്ടികളെ വിറ്റു കിട്ടുന്ന പണം ആ നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കുമെന്നാണ് ഈ സംഘത്തിന്റെ ഉറപ്പ്.

വിവിധ മേഖലകളില്‍ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തി നമുക്ക് സംരക്ഷിക്കാനാകും. സ്റ്റാര്‍ട് അപ് മിഷനുകളുമായി ചേര്‍ന്ന് ഇത്തരം പദ്ധതികള്‍ കണ്ടെത്താന്‍ ഐടി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com