ഇനി ഓട്ടം വിളിച്ചാല്‍ വരില്ലെന്ന ഭയം വേണ്ട; ഓട്ടോറിക്ഷക്കാരെ കുടുക്കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ റെഡി

ഹ്രസ്വദൂരയാത്രയ്ക്കും മറ്റും വിളിച്ചാല്‍ ഒഴിഞ്ഞുമാറുന്ന ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്
ഇനി ഓട്ടം വിളിച്ചാല്‍ വരില്ലെന്ന ഭയം വേണ്ട; ഓട്ടോറിക്ഷക്കാരെ കുടുക്കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ റെഡി

തിരുവനന്തപുരം: ഹ്രസ്വദൂരയാത്രയ്ക്കും മറ്റും വിളിച്ചാല്‍ ഒഴിഞ്ഞുമാറുന്ന ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. 
യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്ക് ഓട്ടം പോകാത്ത ഓട്ടോറിക്ഷക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തയാറെടുക്കുന്നത്.യാത്രക്കാരന്‍ പറയുന്ന സ്ഥലത്തേക്കു സവാരി പോകാന്‍ ഓട്ടോ െ്രെഡവര്‍ വിസമ്മതിക്കുകയാണെങ്കില്‍ വാട്‌സാപ്പിലൂടെ പരാതി നല്‍കാനുളള ക്രമീകരണവും മോട്ടോര്‍ വാഹനവകുപ്പ് ഒരുക്കിയിട്ടുണ്ട്.  

ഓട്ടോറിക്ഷയുടെ നമ്പര്‍ 8547639101 എന്ന നമ്പരിലേക്ക് വാട്‌സ് ആപ്പ് ചെയ്യുകയോ kl10@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുകയോ ചെയ്യാം. ഏതു ജില്ലയില്‍നിന്നും ഈ നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശം അയയ്ക്കാം. ഈ നമ്പറില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലകളിലേക്കു കൈമാറി അപ്പോള്‍ തന്നെ നടപടി സ്വീകരിക്കും. 24 മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകുമെന്നാണു വകുപ്പ് പറയുന്നത്.

ഓട്ടം വിളിക്കുന്ന സ്ഥലത്തേക്കു പോകാതെ ഓട്ടോക്കാര്‍ക്ക് താല്‍പര്യമുള്ള സ്ഥലത്തേക്കു മാത്രം ഓട്ടം പോകുന്നതായി പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. മീറ്റര്‍ ഇടാതെ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാനാണു വകുപ്പിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com