'മരണമെങ്കില്‍ മരണം,തോറ്റുപിന്മാറാന്‍ ഇല്ല'; കുത്തേറ്റ മുറിപ്പാടുകള്‍ ഉണങ്ങും മുന്‍പേ അര്‍ജുന്‍ വോട്ടുചെയ്യാന്‍ എത്തി 

അഭിമന്യൂവിന്റെ ഘാതകരായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ തന്നെ കുത്തേറ്റ മുറിപ്പാടുകള്‍ ഉണങ്ങുംമുന്‍പേ അര്‍ജുന്‍ മഹാരാജാസ് കോളേജില്‍ വീണ്ടും എത്തി.
'മരണമെങ്കില്‍ മരണം,തോറ്റുപിന്മാറാന്‍ ഇല്ല'; കുത്തേറ്റ മുറിപ്പാടുകള്‍ ഉണങ്ങും മുന്‍പേ അര്‍ജുന്‍ വോട്ടുചെയ്യാന്‍ എത്തി 

കൊച്ചി: അഭിമന്യൂവിന്റെ ഘാതകരായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ തന്നെ കുത്തേറ്റ മുറിപ്പാടുകള്‍ ഉണങ്ങുംമുന്‍പേ അര്‍ജുന്‍ മഹാരാജാസ് കോളേജില്‍ വീണ്ടും എത്തി. വോട്ടവകാശം രേഖപ്പെടുത്താനാണ് കോളേജിന്റെ പടി കയറി അര്‍ജുന്‍ എത്തിയത്. കുത്തേറ്റ് ആസ്പത്രിയിലായതിനു ശേഷം ആദ്യമായാണ് അര്‍ജുന്‍ കാമ്പസിലേക്ക് എത്തുന്നത്. ചൊവ്വാഴ്ചയാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ തിരഞ്ഞെടുപ്പ് നടന്നത്. വീട്ടില്‍നിന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കൊപ്പം കാറിലാണ് അര്‍ജുന്‍ എത്തിയത്.

എസ്എഫ്‌ഐയുടെ വിജയം തന്റെ ആത്മസുഹൃത്ത് അഭിമന്യുവിന്റെ ഘാതകര്‍ക്കുള്ള മറുപടിയാണെന്ന് അര്‍ജുന്‍ പറഞ്ഞു. 'മരണമെങ്കില്‍ മരണം; കോളേജിലേക്ക് വന്നുനോക്കാനാണ് തീരുമാനം. തോറ്റുപിന്മാറാന്‍ ഇല്ല. സജീവമായി സംഘടനയില്‍ പ്രവര്‍ത്തിക്കും'അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

അഭിമന്യു ഇല്ലാത്ത കലാലയത്തിലേക്ക് വീണ്ടും വരുന്നതില്‍ സങ്കടമുണ്ട്, നടക്കാറായിട്ടില്ല. എങ്കിലും ഈ ദിവസം മുതല്‍ കോളേജിലേക്ക് വരാനാണ് തീരുമാനം. ഒത്തിരി ദൂരം നടക്കാനാവില്ല. അതു കൊണ്ട് എസ്.എഫ്.ഐ.യിലെ സഹപാഠികളാണ് കോളേജില്‍ എത്തിച്ചത്. ജൂലായ് ഒന്നിന് രാത്രിയിലാണ് മഹാരാജാസ് കോളേജില്‍ വച്ച് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com