മഴ മാത്രമല്ല; ഇനി ഇടി മിന്നലും നിങ്ങളുടെ മൊബൈലില്‍ അറിയാം; സര്‍ക്കാരിന് പുതിയ പാഠം

അടുത്ത അരമണിക്കൂറില്‍എന്തുസംഭവിക്കും എന്ന് കൃത്യമായി പ്രവചിക്കാനും പുതിയ സംവിധാനത്തിന് കഴിയും
മഴ മാത്രമല്ല; ഇനി ഇടി മിന്നലും നിങ്ങളുടെ മൊബൈലില്‍ അറിയാം; സര്‍ക്കാരിന് പുതിയ പാഠം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കേരളം കരകയറുകയാണ്. നവകേരള നിര്‍മ്മിതിയ്ക്കായ ഓരേ മനസ്സോടെയാണ് കേരളം മുന്നോട്ട് പോകുന്നത്. പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിനുള്ള സഹായഹസ്തവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ എത്തിയപ്പോള്‍ ഇടിമിന്നല്‍ പോലും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന കുറ്റമറ്റ സംവിധാനവും കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചു

ഇത്തരമൊരു മുന്നറിയിപ്പ് ഒരുദിവസം  ഇരുപതുലക്ഷംപേര്‍ക്ക് മൊബൈല്‍ഫോണിലൂടെ കൈമാറാനാകുമെന്ന് മലയാളി ഐ.എ.എസ് ഓഫിസറായ എ.ബാബു വിശദീകരിച്ചു. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിവരങ്ങള്‍ക്ക് പുറമെ കാലാവസ്ഥാ മാറ്റങ്ങള്‍അറിയാനുള്ള സംവിധാനങ്ങള്‍ സ്വന്തമായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് നിയന്ത്രിക്കുന്ന റിയല്‍ടൈം ഗവേര്‍ണന്‍സ് സംവിധാനത്തിന്‍കീഴിലാണ് ആന്ധ്രയിലെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. 16 ശാസ്്ത്രജ്ഞന്‍മാരുടെ സഹകരണം എപ്പോഴും ഉണ്ടാകും. എല്ലാ താലൂക്കുകളിലും ഐ.എസ്.ആര്‍.ഒയുടെ സഹകരണത്തോടെ 1600 ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലെ ചെറിയമാറ്റങ്ങള്‍പോലും ഉടന്‍തിരിച്ചറിയാന്‍ കഴിയുന്നു.

അടുത്ത അരമണിക്കൂറില്‍എന്തുസംഭവിക്കും എന്ന് കൃത്യമായി പ്രവചിക്കാനും പുതിയ സംവിധാനത്തിന് കഴിയും. അതുകൊണ്ട് തന്നെ അതാത് പ്രദേശത്തെ ജനങ്ങളെ അറിയിക്കാം. അല്ലെങ്കില്‍ വീട്ടിനുള്ളില്‍തന്നെ കഴിയുക എന്ന് മുന്നറിയിപ്പ് നല്‍കാം.ആന്ധ്രയിലെ ഒരുകോടി 42 ലക്ഷം കുടുംബങ്ങളില്‍96 ശതമാനം പേരുടെ ടെലിഫോണ്‍നമ്പരുകള്‍സര്‍ക്കാരിന്റെ പക്കലുണ്ട്. രണ്ടായിരം പേര്‍പ്രവര്‍ത്തിക്കുന്ന ഒരുകോള്‍സെന്റര്‍പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുദിവസം ഇരുപതുലക്ഷം പേരെ വിളിക്കാനാകും. ഓട്ടോമാറ്റിക് ഐ.വി.ആര്‍.എസ് സംവിധാനം വഴി വായന വശമില്ലാത്തവര്‍ക്കും മുന്നറിയിപ്പ് നല്‍കാനാകും. ചുഴലിക്കാറ്റ് നിരന്തരം നാശം വിതയക്കുന്ന ആന്ധയില്‍ജനങ്ങളെ അഭയകേന്ദ്രങ്ങളില്‍കൃത്യമായി എത്തിക്കാനാകും. 

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റിയല്‍ടൈം ഗവേര്‍ണന്‍സ് സംവിധാനത്തിന്റെ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറാണ് ഇദ്ദേഹം. 2003 ബാച്ചിലെ ഐ.എസ്.ഓഫിസറായ ബാബു തിരുവനന്തപുരം അമ്പലത്തറ സ്വദേശിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com