സര്‍ക്കാരിനു തിരിച്ചടി; കണ്ണൂര്‍, കരുണ ഓര്‍ഡിന്‍സ് റദ്ദാക്കി, സര്‍ക്കാര്‍ പരിധി ലംഘിച്ചെന്ന് സുപ്രിം കോടതി

കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും ഇത് കോടതികളുടെ അധികാര പരിധിയിലുള്ള ഇടപെടലാണെന്നും സുപ്രിം കോടതി
സര്‍ക്കാരിനു തിരിച്ചടി; കണ്ണൂര്‍, കരുണ ഓര്‍ഡിന്‍സ് റദ്ദാക്കി, സര്‍ക്കാര്‍ പരിധി ലംഘിച്ചെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനം ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി. കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും ഇത് കോടതികളുടെ അധികാര പരിധിയിലുള്ള ഇടപെടലാണെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

പ്രവേശനത്തില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്ന് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രിം കോടതി റദ്ദാക്കിയിരുന്നു. ഇതു മറികടക്കുന്നതിനാണ് സര്‍്ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കിയത്. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണ് ഓര്‍ഡിന്‍സ് ഇറക്കുന്നത് എന്നതായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഇതു ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് ഓര്‍ഡിന്‍സ് റദ്ദാക്കി സുപ്രിം കോടതി ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.

ഓര്‍ഡിന്‍സ് നേരത്തെ തന്നെ സുപ്രിം കോടതി സ്‌റ്റെ ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രവേശനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവന്നു. ഇതു ഗവര്‍ണര്‍ തിരിച്ചയയ്ക്കുകയായിരുന്നു. 

ബില്‍ അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി കോടതിയില്‍ എത്തിയ സര്‍ക്കാരിനെ നേരത്തെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com