ആന്റോ ആന്റണി എംപിയുടെ സെക്രട്ടറിയെ പത്തനംതിട്ട സിഐ മര്‍ദ്ദിച്ചു; കോണ്‍ഗ്രസ് ഹര്‍ത്താല്‍

പത്തനംതിട്ട മുന്‍സിപ്പല്‍ പ്രദേശത്ത് മൂന്ന് മണിമുതല്‍ വൈകീട്ട് ആറ് മണിവരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍
ആന്റോ ആന്റണി എംപിയുടെ സെക്രട്ടറിയെ പത്തനംതിട്ട സിഐ മര്‍ദ്ദിച്ചു; കോണ്‍ഗ്രസ് ഹര്‍ത്താല്‍

പത്തനംതിട്ട: ആന്റോ ആന്റണി എംപിയുടെ ഓഫീസില്‍ കയറി കെഎസ് യു പ്രവര്‍ത്തകരെയും ഓഫീസ് സെക്രട്ടറി പി.സനില്‍കുമാറിനെയും സിഐ മര്‍ദ്ദിച്ചെന്നാരോപിച്ച് പത്തനംതിട്ട മുന്‍സിപ്പല്‍ പ്രദേശത്ത് മൂന്ന് മണിമുതല്‍ വൈകീട്ട് ആറ് മണിവരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഗുരുതരമായി പരുക്കേറ്റ സനിലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു പൊലീസ് നടപടിയില്‍ കലാശിച്ചത്. വിദ്യാര്‍ഥികള്‍ എംപിയുടെ ഓഫിസിലേക്കു കയറിയെന്നു പറഞ്ഞെത്തിയ പൊലീസ് ഗേറ്റ് ചിവിട്ടി തുറക്കുകയും ഓഫിസിലുണ്ടായിരുന്ന സനിലിനെ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയും ആയിരുന്നെന്ന് എംപി ആന്റോ ആന്റണി പറഞ്ഞു. ഈ സമയം ഓഫിസില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പത്തനംതിട്ട സിഐ സി.സുനില്‍കുമാറാണ് മര്‍ദ്ദിച്ചതെന്നും എംപി പറഞ്ഞു.

റോഡില്‍ നിന്നവരെയും പെണ്‍കുട്ടികളെയും പൊലീസ് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com