ഒളിമ്പിക്‌സില്‍ മെഡല്‍ കിട്ടിയിട്ടാണോ ശശിയെ മാലയിട്ട് സ്വീകരിച്ചത്?; സിപിഎം യോഗത്തില്‍ രൂക്ഷവിമര്‍ശനം

പീഡനപരാതിയില്‍ ആരോപണ വിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ സിപിഎം ഏര്യാ കമ്മിറ്റി യോഗത്തില്‍കടുത്ത വിമര്‍ശനനം.
ഒളിമ്പിക്‌സില്‍ മെഡല്‍ കിട്ടിയിട്ടാണോ ശശിയെ മാലയിട്ട് സ്വീകരിച്ചത്?; സിപിഎം യോഗത്തില്‍ രൂക്ഷവിമര്‍ശനം

ചെര്‍പ്പുളശേരി: പീഡനപരാതിയില്‍ ആരോപണ വിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ സിപിഎം ഏര്യാ കമ്മിറ്റി യോഗത്തില്‍കടുത്ത വിമര്‍ശനനം. ചെര്‍പ്പുളശേരി ഏര്യാകമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഒളിമ്പിക്‌സില്‍ മെഡല്‍ കിട്ടിയിട്ടാണോ പൊതുപരിപാടിയില്‍ ശശിയെ മാലയിട്ട് സ്വീകരിച്ചതെന്ന് ഒരുവിഭാഗം വിമര്‍ശനം ഉന്നയിച്ചു. 

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതി ഉയര്‍ന്നു നിന്ന സമയത്ത് പാര്‍ട്ടി ഇത്തരം നിലപാട് സ്വീകരിക്കരുതായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. ശശിയെ മാലയിട്ട് സ്വീകരിച്ച പ്രവര്‍ത്തകരുടെ നടപടി വന്‍ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com