കാസര്‍കോഡ് വിമാനങ്ങള്‍ പറന്നിറങ്ങും; എയര്‍സ്ട്രിപ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം 

ടൂറിസം വളര്‍ച്ചയും അടിയന്തരഘട്ടങ്ങളില്‍ രക്ഷാദൗത്യവും ലക്ഷ്യമിട്ട് കാസര്‍കോഡ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  ടൂറിസം വളര്‍ച്ചയും അടിയന്തരഘട്ടങ്ങളില്‍ രക്ഷാദൗത്യവും ലക്ഷ്യമിട്ട് കാസര്‍കോഡ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ചെറുവിമാനങ്ങളുടെ ആഭ്യന്തര സര്‍വീസിലൂടെ ടൂറിസം വളര്‍ത്താന്‍ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബേക്കല്‍ ടൂറിസം വികസനത്തില്‍ക്കൂടി കണ്ണുവച്ച് പെരിയയിലാവും സ്ട്രിപ്പ് വരിക. കേന്ദ്ര സര്‍വകലാശാലയുടെ ആസ്ഥാനവും പെരിയയാണ്. സ്ഥലം സംബന്ധിച്ച പഠനം നടത്താന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 

കാസര്‍കോഡ് ജില്ലാ കളക്ടര്‍, ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പറേഷന്‍ എം.ഡി, ധന വകുപ്പിന്റെയും കൊച്ചിന്‍ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. നേരത്തേ ബേക്കലില്‍ എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും പ്രായോഗികമായില്ല. സിയാല്‍ നടത്തിയ സാദ്ധ്യതാ പഠനത്തില്‍ പദ്ധതി ലാഭകരമാകില്ലെന്നാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയാല്‍ പദ്ധതി ഏറ്റെടുത്ത് നടത്താമെന്നായിരുന്നു സിയാലിന്റെ വാഗ്ദാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com