കേന്ദ്ര സര്‍വീസിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ നല്‍കിയത് 500 രൂപ; ഓഖി ഫണ്ടിലേക്ക് സിവില്‍ സര്‍വീസുകാര്‍ നല്‍കിയത് തുച്ഛമായ തുക

മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളം നല്‍കണം എന്നായിരുന്നു സര്‍ക്കാര്‍ അന്ന് ആവശ്യപ്പെട്ടത്
കേന്ദ്ര സര്‍വീസിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ നല്‍കിയത് 500 രൂപ; ഓഖി ഫണ്ടിലേക്ക് സിവില്‍ സര്‍വീസുകാര്‍ നല്‍കിയത് തുച്ഛമായ തുക

തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് ഓഖി ഫണ്ടിലേക്ക് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ തുച്ഛമായ തുകയുടെ കണക്കുകള്‍ പുറത്തു വരുന്നത്. കേന്ദ്ര സര്‍വീസിലേക്ക് പോയ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത് 500 രൂപ. 

ദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളം നല്‍കണം എന്നായിരുന്നു സര്‍ക്കാര്‍ അന്ന് ആവശ്യപ്പെട്ടത്. ഇതിനെതിരെ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പുയര്‍ത്തി രംഗത്തെത്തിയിരുന്നു. 

എന്നാല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം സര്‍വീസ് സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും, രണ്ട് ദിവസത്തെ ശമ്പളമാണ് പ്രതീക്ഷിക്കുന്നതെന്നും, താത്പര്യമുള്ള തുക നല്‍കാമെന്നും ധാരണയില്‍ എത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ കയ്യയച്ച് സഹായിച്ചപ്പോള്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരില്‍ നിന്നും ന്യായമായ സംഭാവന പോലും ഉണ്ടായില്ലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാളികളായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരേക്കാള്‍ ഉയര്‍ന്ന തുക മലയാളികള്‍ അല്ലാത്ത കേരളത്തില്‍ ജോലി ചെയ്യുന്ന സിവില്‍ സര്‍വീസുകാര്‍ നല്‍കി. പോള്‍ ആന്റണി, കെ.എം.എബ്രഹാം, ടോം ജോസ്, പി.എച്ച്.കുര്യന്‍, ബി.ശ്രീനിവാസ്, ബിശ്വനാഥ് സിന്‍ഹ എന്നിവര്‍ 15000 രൂപയ്ക്ക് മുകളില്‍ നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com