ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് എന്തിനാണ് സ്വത്ത് ? പ്രളയക്കെടുതി നേരിടാന്‍ കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളിലെ സ്വത്ത് ഉപയോഗപ്പെടുത്തണമെന്ന് ബിജെപി എംപി

ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും കഷ്ടപ്പെടുമ്പോഴും ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണവും സ്വത്തും പിടിച്ചുവെച്ചുകൊണ്ടിരിക്കുന്നതെന്തിനെന്ന് ഉദിത് രാജ്
ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് എന്തിനാണ് സ്വത്ത് ? പ്രളയക്കെടുതി നേരിടാന്‍ കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളിലെ സ്വത്ത് ഉപയോഗപ്പെടുത്തണമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി : പ്രളയക്കെടുതി മറികടക്കാന്‍ കേരളം സംസ്ഥാനത്തെ മൂന്നു പ്രശസ്ത ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണവും സ്വത്തും ഉപയോഗപ്പെടുത്തണമെന്ന് ബിജെപി എംപി. ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും കഷ്ടപ്പെടുമ്പോഴും ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണവും സ്വത്തും പിടിച്ചുവെച്ചുകൊണ്ടിരിക്കുന്നതെന്തിനെന്ന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എംപിയും, ദളിത് ബിജെപി നേതാവുമായ ഉദിത് രാജ് അഭിപ്രായപ്പെട്ടു. 

കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്നിവയ്ക്ക് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണവും സമ്പാദ്യവും ഉണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ഇരുപത്തൊന്നായിരം കോടിയുടെ നഷ്ടമുണ്ടായതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇത്രയും തുക ഈ ക്ഷേത്രങ്ങളുടെ ആസ്തി വെച്ചുനോക്കുമ്പോള്‍ നിസ്സാരമാണെന്നും ബിജെപി എംപി ഉദിത് രാജ് പറഞ്ഞു. 

ക്ഷേത്രങ്ങളിലെ സ്വത്ത് ഉപയോഗിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ ആവശ്യം ഉന്നയിക്കണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു. കേരളത്തിലുണ്ടായ മഴക്കെടുതിയില്‍ 400 ഓളം പേരാണ് മരിച്ചത്. കനത്ത നാശനഷ്ടം നേരിട്ട കേരളം, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com