തച്ചങ്കരിയുടെ ബ്രേക്കില്ലാത്ത ഭരണം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഒക്ടോബര്‍ മൂന്ന് മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനശ്ചിതകാല പണിമുടക്കിലേക്ക്-  സംയുക്തസമരസമിതിയുടെതാണ് തീരുമാനം
തച്ചങ്കരിയുടെ ബ്രേക്കില്ലാത്ത ഭരണം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി  ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. അടുത്ത മാസം മൂന്ന് മുതലാണ് അനശ്ചിതകാല പണിമുടക്ക്. ഇന്ന് ചേര്‍ന്ന സംയുക്തസമരസമിതിയുടെതാണ് തീരുമാനം.

എംഡി ടോമിന്‍ തച്ചങ്കരിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ യോഗത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കെഎസ്ആര്‍ടിസിയുടെ പുരോഗതിയല്ല തച്ചങ്കരിയുടെ ലക്ഷ്യമെന്നും തന്‍പ്രമാണിത്തം കാണിക്കാനാണ് എംഡി ശ്രമിക്കുന്നതെന്നും യോഗത്തില്‍ തൊഴിലാളി നേതാക്കള്‍ പറഞ്ഞു. തച്ചങ്കരിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം തുടരുകയാണ്. രണ്ടാംഘട്ടം എന്ന നിലയിലാണ് ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതല്‍ അനശ്ചിതകാല പണിമുടക്ക് നല്‍കാനുള്ള തീരുമാനം. എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കുമെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയ നിലപാടാണ് പ്രതിഷേധത്തിന് പ്രധാനകാരണം 

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, െ്രെഡവേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ ഒന്നിച്ചാണ് പണിമുടക്കുന്നത്.ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക, ഇടക്കാലാശ്വാസം എന്നിവ അനുവദിക്കുക, തടഞ്ഞുവച്ച പ്രമോഷന്‍ നല്‍കുക, അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും യൂണിയന്‍ ഉന്നയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com