കുരുന്നുകള്‍ പിരിച്ചുനല്‍കിയത് പതിമൂന്നു കോടി; സ്‌കൂളുകളിലെ ദുരിതാശ്വാസ നിധി സമാഹരണത്തിനു മികച്ച പ്രതികരണം

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സ്‌കൂളുകളില്‍ നിന്ന് മാത്രം കിട്ടിയത് 13 കോടി രൂപ
കുരുന്നുകള്‍ പിരിച്ചുനല്‍കിയത് പതിമൂന്നു കോടി; സ്‌കൂളുകളിലെ ദുരിതാശ്വാസ നിധി സമാഹരണത്തിനു മികച്ച പ്രതികരണം

പ്രളയത്തില്‍ തകര്‍ന്ന് പോയ കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും തന്നാലാകുന്ന സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. അതിനിടെ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാത്രം സംഭാവന ചെയ്തത് 12.80 കോടി രൂപയാണ്. 
 
രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക സമ്പൂര്‍ണ പോര്‍ട്ടലില്‍ വൈകിട്ട് ആറു മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്. ആകെ 12862 സ്‌കൂളുകളാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. ഇതില്‍ എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 10,945 സ്‌കൂളുകളും, 1705 ഹയര്‍ സെക്കന്‍ഡറി/വിഎച്ച്എസ്എസ്, 212 സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളുകളും പങ്കാളികളായി.

ഏറ്റവും കൂടുതല്‍ തുക (10.05 ലക്ഷം) രേഖപ്പെടുത്തിയത് കോഴിക്കോട് നടക്കാവ്  ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്എസ്എസ് സ്‌കൂള്‍ ആണ്. ഏറ്റവും കൂടുതല്‍ തുക നല്‍കിയ ജില്ല  മലപ്പുറവുമാണ് (2.10 കോടി). പല സ്‌കൂളുകളും ഇപ്പോഴും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ തുക ഇനിയും കൂടും. ഇതില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് അഭിനന്ദിച്ചു. 

ജില്ലാതല കണക്ക് ചുവടെ:

തിരുവനന്തപുരം: 9494959, കൊല്ലം: 9052481, പത്തനംതിട്ട: 3874185, ആലപ്പുഴ: 4361235, കോട്ടയം: 5868308, ഇടുക്കി: 2433250, എറണാകുളം: 6472499, തൃശൂര്‍: 9672738, പാലക്കാട്: 8581065, മലപ്പുറം: 21024588, കോഴിക്കോട്: 20768956, വയനാട്: 3027620, കണ്ണൂര്‍: 15844145, കാസര്‍കോട്: 7585210.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com