'മുത്തശ്ശി മരിച്ചുപോയാല്‍ കൊച്ചുമകന്റെ കല്യാണം മുടക്കാന്‍ വരുമോ? കണ്ട മന്ത്രവാദിക്ക് വെറുതെ പണം കൊടുക്കാതെ കുറച്ചു പേര്‍ക്ക് വീടു നിര്‍മിച്ചു കൊടുക്കൂ'

ചെറുമകന്റെ വിവാഹം നടക്കുന്നില്ലെന്നു പറഞ്ഞ് കത്തയച്ച മുത്തശ്ശിയോട് പൂജയ്ക്ക് ചിലവാക്കുന്ന പണം പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാനാണ് അദ്ദേഹം പറഞ്ഞത്
'മുത്തശ്ശി മരിച്ചുപോയാല്‍ കൊച്ചുമകന്റെ കല്യാണം മുടക്കാന്‍ വരുമോ? കണ്ട മന്ത്രവാദിക്ക് വെറുതെ പണം കൊടുക്കാതെ കുറച്ചു പേര്‍ക്ക് വീടു നിര്‍മിച്ചു കൊടുക്കൂ'

ന്തെങ്കില്‍ വിചാരിച്ചാല്‍ അത് ഉടനെ നടക്കണം എന്ന ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇനി എങ്ങാനും ഇത് നടന്നില്ലെങ്കില്‍ ദൈവത്തിന്റെ സഹായം തേടും. പ്രാര്‍ത്ഥിച്ചിട്ടും ഫലമൊന്നും കാണുന്നില്ലെങ്കില്‍ പിന്നെ ഒന്നും നോക്കില്ല ഏതെങ്കിലും ജ്യോതിഷിയേയോ മറ്റോ കണ്ട് തടസം കണ്ടെത്താനുള്ള ഓട്ടമായിരിക്കും. പിന്നെ അവര്‍ പറയുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ പൂജയും കര്‍മവുമൊക്കെയായി ലക്ഷങ്ങള്‍ മുടക്കും. ഇങ്ങനെ സമാധാനം കണ്ടെത്തുന്നവര്‍ ഈ വീഡിയോ കാണണം. നിങ്ങള്‍ക്കുള്ള മറുപടിയാണിത്. 

സൂര്യ ടിവിയില്‍ ഹരി പത്തനാപുരം അവതരിപ്പിക്കുന്ന ശുഭാരംഭം എന്ന പരിപാടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മുത്തശ്ശി പരിപാടിയിലേക്ക് അയച്ച കത്തിന് ഹരി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ചെറുമകന്റെ വിവാഹം നടക്കുന്നില്ലെന്നു പറഞ്ഞ് കത്തയച്ച മുത്തശ്ശിയോട് പൂജയ്ക്ക് ചിലവാക്കുന്ന പണം പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാനാണ് അദ്ദേഹം പറഞ്ഞത്.

ചെറുമകന്റെ വിവാഹം നടക്കുന്നതിനായി ഒരു തിരുമേനിയെ കണ്ടെന്നും പിതൃക്കള്‍ അലഞ്ഞ് നടക്കുന്നതും ശത്രുദോഷം മാറാത്തതുമാണ് വിവാഹം നടക്കാത്തതിന് കാരണമെന്ന് അയാള്‍ പറഞ്ഞതായും ഇവര്‍ പറയുന്നു. ഇതിനുള്ള പരിഹാരം ചെയ്യാന്‍ മൂന്ന് ലക്ഷം രൂപയാണ് വേണ്ടിവരികയെന്നുമാണ് കത്തില്‍ പറയുന്നത്. 

പൂജ നടത്താതെ ഈ പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചുകൊടുക്കാനോ ഉപയോഗിക്കാനായിരുന്നു കത്തിന് മറുപടിയായി ഹരി പറഞ്ഞത്. 23 വയസു കഴിഞ്ഞ ചെറുമോന്റെ വിവാഹം സമയം ആവുമ്പോള്‍ നടക്കുമെന്നും അതിനായി പൂജകളൊന്നും നടത്തേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. മുത്തശ്ശിയാണ് മരിച്ചുപോയതെങ്കില്‍ ചെറുമകന്റെ വിവാഹം മുടക്കാന്‍ നില്‍ക്കുമോയെന്നും മരിച്ചു പോയവരെ തെറ്റുദ്ധരിക്കുന്നത് തെറ്റല്ലേയെന്നും അദ്ദേഹം ചോദിച്ചു. 

മറ്റുള്ളവരെ സഹായിക്കുക എന്നതാണ് ഏറ്റവും വലിയ പരിഹാരമെന്നും അതിനാല്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും വീട് നിര്‍മിച്ചു കൊടുക്കുകയാണ് വേണ്ടത്. വിദേശത്ത് താമസിക്കുന്ന മക്കളില്‍ നിന്ന് പണം വാങ്ങി ദുരിതബാധിതര്‍ക്കായി വീട് നിര്‍മിച്ചു കൊടുക്കുകയോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുകയോ ചെയ്യുകയോ ആണ് വേണ്ടത്. ധാനധര്‍മ്മങ്ങള്‍ ചെയ്താല്‍ കൊച്ചുമകന്റെ വിവാഹം നടക്കുകയും കുടുംബത്തിന് പുണ്യം ലഭിക്കുകയും ചെയ്യുമെന്നും ഹരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com